Vande Bharat Train: വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും; ഇനി വന്ദേഭാരത് ചീറിപ്പായുക പുത്തൻ വര്‍ണങ്ങളിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തദ്ദേശീയ ട്രെയിനിന്റെ 28-ാം റേക്കിന്റെ പുതിയ നിറം ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പരിശോധനയ്ക്ക് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു
advertisement
1/6

ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താനൊരുങ്ങി റെയിൽവേ. നിലവിൽ വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് വരുംമാസങ്ങളിൽ കാവി - ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. (Image: Ashwini Vaishnaw/ facebook)
advertisement
2/6
വെള്ളയും നീലയും നിറങ്ങൾ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാൽ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ്. ഓരോ സർവീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകൾ പരീക്ഷിക്കുന്നതെന്നാണ് വിവരം. (Image: Ashwini Vaishnaw/ facebook)
advertisement
3/6
'കുറച്ച് കളർ കോമ്പിനേഷനുകൾ പരീക്ഷിച്ചു, കാവി - ഗ്രേ കോമ്പിനേഷൻ കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തി. അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.'- ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) അറിയിച്ചു. ഇരുവശത്തും കാവി പെയിന്റും വാതിലുകൾക്ക് ചാരനിറവുമായിരിക്കും നൽകുക. (Image: Ashwini Vaishnaw/ facebook)
advertisement
4/6
റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ് ചെന്നൈയിലെ ഇന്റീഗ്രൽ കോച്ച് ഫാക്ടറി സന്ദര്‍ശിക്കുകയും പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. റെയിൽവേ സുരക്ഷാ നടപടികൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. (Image: Ashwini Vaishnaw/ facebook)
advertisement
5/6
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മെച്ചപ്പെടുത്തലുകളും അവലോകനം ചെയ്തു. തദ്ദേശീയ ട്രെയിനിന്റെ 28-ാം റേക്കിന്റെ പുതിയ നിറം ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പരിശോധനയ്ക്ക് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. (Image: Ashwini Vaishnaw/ facebook)
advertisement
6/6
നിലവിൽ 26 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ട്രെയിനിന്റെ സീറ്റ് ഡിസൈനുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും. കൂടാതെ കോച്ചുകളുടെ പുറംഭാഗത്ത് സോണൽ റെയിൽവേയുടെ ചുരുക്കെഴുത്തുകൾക്ക് പകരം ഐആർ (ഇന്ത്യൻ റെയിൽവേ) ഒട്ടിക്കാൻ റെയിൽവേ തീരുമാനിച്ചു. (Image: Ashwini Vaishnaw/ facebook)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Vande Bharat Train: വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും; ഇനി വന്ദേഭാരത് ചീറിപ്പായുക പുത്തൻ വര്‍ണങ്ങളിൽ