TRENDING:

Tata Tigor EV| സിപ്ട്രോണ്‍ കരുത്തും പുത്തന്‍ കളറും; പുതിയ ടിഗോര്‍ ഇവിയെ അവതരിപ്പിച്ച് ടാറ്റ

Last Updated:
ടിഗോര്‍ ഇവിയ്ക്കായുള്ള ബുക്കിംഗ് തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ 21,000 രൂപ ടോക്കണ്‍ തുകയ്ക്ക് ആരംഭിച്ചതായും കമ്പനി അറിയിച്ചു.
advertisement
1/5
സിപ്ട്രോണ്‍ കരുത്തും പുത്തന്‍ കളറും; പുതിയ ടിഗോര്‍ EVയെ അവതരിപ്പിച്ച് ടാറ്റ
സിപ്ട്രോണ്‍ ഹൈ വോള്‍ട്ടേജ് ആര്‍ക്കിടെക്ചറുമായി പുതിയ ടിഗോര്‍ ഇവി-യെ അവതരിപ്പിച്ച് നിര്‍മാതാക്കളായ ടാറ്റ. 2021 ഓഗസ്റ്റ് 31 ന് കമ്പനി ടിഗോര്‍ ഇവിയെ വില്‍പ്പനയ്ക്ക് എത്തിക്കും. ടിഗോര്‍ ഇവിയ്ക്കായുള്ള ബുക്കിംഗ് തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ 21,000 രൂപ ടോക്കണ്‍ തുകയ്ക്ക് ആരംഭിച്ചതായും കമ്പനി അറിയിച്ചു.
advertisement
2/5
ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ബ്രാന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെ മോഡലാണിത്, ഇത് മെച്ചപ്പെട്ട ശ്രേണിയും അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യയും അവതരിപ്പിക്കാന്‍ കോംപാക്ട് സെഡാനെ പ്രാപ്തമാക്കുന്നു. സിപ്ട്രോണ്‍ പവര്‍ട്രെയിന്‍ ഉള്‍പ്പെടുത്തിയതിന് പുറമെ 2021 ടിഗോര്‍ ഇവിയുടെ സവിശേഷതകളും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്.
advertisement
3/5
സവിശേഷതകൾ- ഇലക്ട്രിക് മോട്ടോര്‍: 55kW, ബാറ്ററി പായ്ക്ക്: 26kWh, ബാറ്ററി: ലിഥിയം-അയണ്‍, പീക്ക് ടോര്‍ക്ക്: 170Nm, ആക്‌സിലറേഷന്‍: 5.7 സെക്കന്‍ഡ്, റേഞ്ച് (പ്രതീക്ഷിക്കുന്നത്): 250 കിലോമീറ്റര്‍, ഫാസ്റ്റ് ചാര്‍ജിംഗ് സമയം: 1 മണിക്കൂര്‍ (0 മുതല്‍ 80 %), നോര്‍മല്‍ ചാര്‍ജിംഗ് സമയം: 8.5 മണിക്കൂര്‍ (0 മുതല്‍ 100 %)
advertisement
4/5
ഡിസൈന്‍- ടിഗോര്‍ ഇവി, സിപ്ട്രോണ്‍ സാങ്കേതിക വിദ്യയ്‌ക്കൊപ്പം അകത്തും പുറത്തും നിരവധി മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പുതിയ ഹെഡ്‌ലാമ്പുകള്‍, ട്രൈ-ആരോ ഡിസൈന്‍ ഉള്ള പുതിയ ഫ്രണ്ട് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലാമ്പുകള്‍, കളര്‍ ആക്സന്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകൾ.
advertisement
5/5
ടിഗോർ ഇവി വളരെക്കാലമായി വിപണിയിലുണ്ട്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. അതുകൊണ്ടുതന്നെയാണ് ടിഗോർ ഇവിയെ പരിഷ്ക്കരിച്ച് പുറത്തിറക്കുന്നത്. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖംമിനുക്കുന്നത്. സുരക്ഷയെ സംബന്ധിച്ചിടത്തോളം, പുതിയ ടിഗോർ ഇവിയ്ക്ക് ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പവർ വിൻഡോകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് അലർട്ട്, സ്പീഡ് അലർട്ട് എന്നിവ ഉണ്ടാകും.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Tata Tigor EV| സിപ്ട്രോണ്‍ കരുത്തും പുത്തന്‍ കളറും; പുതിയ ടിഗോര്‍ ഇവിയെ അവതരിപ്പിച്ച് ടാറ്റ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories