കൂടുതൽ സൗകര്യങ്ങളുമായി സീറ്റർ കം സ്ലീപ്പർ ബസ്; ജീവനക്കാരുടെ കാശിന് വാങ്ങിയ സ്വിഫ്റ്റ് ഹൈബ്രിഡ് ബസ് നിരത്തിലേക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭന്നമായി പുതിയ ഡിസൈനിലാണ് ബസിന്റെ രൂപ കൽപ്പന
advertisement
1/5

കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ പുതിയ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ പണം ഉപയോഗിച്ചാണ് പുതിയ ബസ് വാങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു എസി ബസ്സും നോൺ എസി ബസ്സുമാണ് സർവീസ് നടത്തുക.
advertisement
2/5
കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭന്നമായി പുതിയ ഡിസൈനിലാണ് ബസിന്റെ രൂപ കൽപ്പന. യാത്രക്കാരുടെ പ്രതികരണം അനുസരിച്ച് കൂടുതൽ പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം - കാസർഗോഡ് റൂട്ടിലാണ് സർവീസ്.
advertisement
3/5
27 സീറ്റുകളും,15 സ്ലീപ്പർ സീറ്റുകളുമാണുള്ളത്. എല്ലാ സീറ്റുകളിലും, ബെർത്തുകളിലും ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.
advertisement
4/5
സുരക്ഷയ്ക്ക് 2 എമർജസി വാതിലുകളും നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.
advertisement
5/5
ആദ്യമായാണ് കെഎസ്ആർടിസിയിൽ സ്ലീപ്പര്‍/സെമി സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ എത്തുന്നത്. സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങിയ കരുതല്‍ ധനം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഈ സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാര്‍ക്ക് തന്നെ നല്‍കും.
മലയാളം വാർത്തകൾ/Photogallery/Money/Auto/
കൂടുതൽ സൗകര്യങ്ങളുമായി സീറ്റർ കം സ്ലീപ്പർ ബസ്; ജീവനക്കാരുടെ കാശിന് വാങ്ങിയ സ്വിഫ്റ്റ് ഹൈബ്രിഡ് ബസ് നിരത്തിലേക്ക്