ഏറ്റവും സുരക്ഷിതമായ കാറുകൾ ഏതൊക്കെ? കൂടുതൽ കാറുകൾക്ക് GNCAP ഫൈവ് സ്റ്റാർ റേറ്റിങ്
- Published by:Anuraj GR
- news18-malayalam
Last Updated:
ക്രാഷ് ടെസ്റ്റുകൾ നടത്തി കൂടുതൽ മോഡലുകൾക്ക് പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിങ് നൽകിയിരിക്കുകയാണ് ഗ്ലോബൽ എൻകാപ്പ്, ആ കാറുകൾ ഏതൊക്കെയെന്ന് നോക്കാം...
advertisement
1/8

കാറുകളുടെ സുരക്ഷ വിലയിരുത്തി റേറ്റിങ് നൽകുന്ന അന്തർദേശീയ ഏജൻസിയാണ് ഗ്ലോബൽ എൻകാപ്. ഇന്ത്യയിൽ വളരെ അപൂർവം കാറുകൾക്ക് മാത്രമാണ് ഗ്ലോബൽ എൻകാപ് പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിങ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ, ക്രാഷ് ടെസ്റ്റുകൾ നടത്തി കൂടുതൽ മോഡലുകൾക്ക് പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിങ് നൽകിയിരിക്കുകയാണ് ഗ്ലോബൽ എൻകാപ്പ്.
advertisement
2/8
ഇക്കാലത്ത് കാർ വാങ്ങുന്നവർ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി പരിഗണിക്കുന്നത് സുരക്ഷ തന്നെയാണ്. അപകടങ്ങളെ അതിജീവിക്കാൻ കഴിയുന്ന നിർമാണരീതിയും സംവിധാനങ്ങളുമുള്ള കാർ വാങ്ങുകയെന്നതാണ് മിക്കവരും പ്രാമുഖ്യം നൽകുന്നത്. അവിടെയാണ് ഗ്ലോപൽ എൻകാപ്പ് റേറ്റിങിന്‍റെ പ്രസക്തി. ഇപ്പോഴിതാ ടാറ്റ ഹാരിയർ, പരിഷ്കരിച്ച സ്‌കോഡ സ്ലാവിയ മുതൽ വൈവിധ്യമാർന്ന ഹ്യുണ്ടായ് വെർണ വരെയുള്ള കാറുകൾ സുരക്ഷാ റേറ്റിങ്ങുന്നുള്ള ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരിക്കുകയാണ് ഗ്ലോബൽ എൻകാപ്പ്.
advertisement
3/8
കർശനമായ സുരക്ഷാ പരിശോധനകളാണ് റേറ്റിങ് നൽകാനായി ഗ്ലോബൽ NCAP നടത്തുന്നത്. പലതരം മാനദണ്ഡങ്ങൾ അടസ്ഥാനമാക്കിയാണ് അവർ സുരക്ഷാ റേറ്റിങ് നൽകുന്നത്. ഏറ്റവുമൊടുവിൽ ടാറ്റ മോട്ടോഴ്‌സിന്‍റെ പ്രീമിയം എസ്.യു.വി മോഡലുകളായ ഹാരിയർ സഫാരി എന്നീ മോഡലുകൾക്ക് ജിഎൻകാപ്പ് പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിങ് ലഭിച്ചിരിക്കുന്നു. ടാറ്റയുടെ തന്നെ നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് നേരത്തെ ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചിട്ടുണ്ട്.
advertisement
4/8
ഹാരിയറും സഫാരിയും കൂടാതെ സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർറ്റസ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, ഹ്യുണ്ടായ് വെർണ എന്നിവയ്‌ക്കെല്ലാം മുതിർന്നവരുടെയും കുട്ടികളുടെയും യാത്രക്കാരുടെ സംരക്ഷണത്തിനായി മികച്ച പഞ്ചനക്ഷത്ര റേറ്റിംഗ് ലഭിച്ചു.
advertisement
5/8
ടാറ്റയുടെ സുരക്ഷയോടുള്ള പ്രതിബദ്ധതയുടെ പര്യായമായി മാറിയ ടാറ്റ ഹാരിയർ, സഫാരി എന്നീ രണ്ട് മോഡലുകൾക്ക് ഗ്ലോബൽ എൻസിഎപിയുടെ കർശനമായ ടെസ്റ്റിംഗ് പ്രോട്ടോക്കോളിന് കീഴിൽ പൂർണ്ണമായ പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിംഗ് ലഭിച്ചു. പ്രായപൂർത്തിയായ യാത്രക്കാരുടെ സംരക്ഷണത്തിനായി 34 പോയിന്റിൽ 33.05 പോയിന്റുമായി, ഈ വാഹനങ്ങൾ തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണവും നെഞ്ചിന് മതിയായ സംരക്ഷണവും ലഭ്യമാക്കുന്നുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. എസ്‌യുവികളുടെ ബോഡിഷെൽ സ്ഥിരതയുള്ളതും കൂടുതൽ ലോഡിംഗുകളെ ചെറുക്കാൻ ശേഷിയുള്ളതുമാണെന്ന് വ്യക്തമായി. ടാറ്റയുടെ കരുത്തുറ്റ രൂപകല്പനയുടെയും നിർമ്മാണ നിലവാരത്തിന്റെയും തെളിവാണിത്.
advertisement
6/8
പ്രായപൂർത്തിയായ യാത്രക്കാരുടെ സംരക്ഷണം വാഹന സുരക്ഷയുടെ നിർണായക ഘടകമാണെങ്കിലും, കുട്ടികളുടെ സുരക്ഷയും അതുപോലെ പ്രധാനമാണ്. ടാറ്റ ഹാരിയറും സഫാരിയും ഇക്കാര്യത്തിൽ വീണ്ടും മികവ് പുലർത്തി, കുട്ടികളുടെ സംരക്ഷണത്തിനായി 49-ൽ 45 പോയിന്റും ഹാരിയറും സഫാരിയും നേടി. 18 മാസം പ്രായമുള്ള കുട്ടിയെയും 3 വയസുള്ള കുട്ടിയെയും പ്രതിനിധീകരിക്കുന്ന ഡമ്മികൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. SUV-കൾ സൈഡ് ഇംപാക്ട് ക്രാഷിൽ പൂർണ്ണ സംരക്ഷണം നൽകുകയും പുറം പിൻ സീറ്റുകളിൽ ISOFIX മൗണ്ടിംഗ് പോയിന്റുകൾ ഉൾപ്പെടുത്തുകയും ചെയ്തു.
advertisement
7/8
അതേസമയം ഏറ്റവുമൊടുവിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ എല്ലാ വാഹനങ്ങളും ഒരേ ഉയർന്ന നിലവാരം പുലർത്തുന്നില്ല. മഹീന്ദ്ര സ്‌കോർപ്പിയോ-എൻ, ഫൈവ് സ്റ്റാർ റേറ്റിംഗുള്ള മുതിർന്നവരുടെ സംരക്ഷണത്തിൽ ശ്രദ്ധേയമായപ്പോൾ, കുട്ടികളുടെ സുരക്ഷയിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തി. ഇതിൽ മൂന്ന് സ്റ്റാർ മാത്രം ലഭിച്ചു.
advertisement
8/8
ഹ്യുണ്ടായിയുടെ പുതിയ മോഡൽ വെർണയ്ക്ക് പഞ്ചനക്ഷത്ര റേറ്റിംഗ് ലഭിച്ചു. എന്നാൽ ഇതിന്‍റെ മുൻവശത്തുള്ള ബോഡിഷെല്ലിന് പ്രശ്നങ്ങളുണ്ടെന്ന് ക്രാഷ് ടെസ്റ്റിൽ വ്യക്തമായി. യാത്രക്കാരുടെ സംരക്ഷണത്തിനപ്പുറം വാഹനത്തിന്റെ ഘടനാസംബന്ധമായ പ്രശ്നവും സുരക്ഷയുമായി ബന്ധമുണ്ടെന്ന വസ്തുത ഇത് അടിവരയിടുന്നു.
മലയാളം വാർത്തകൾ/Photogallery/Money/Auto/
ഏറ്റവും സുരക്ഷിതമായ കാറുകൾ ഏതൊക്കെ? കൂടുതൽ കാറുകൾക്ക് GNCAP ഫൈവ് സ്റ്റാർ റേറ്റിങ്