Gold Price Today | ചുട്ടുപൊള്ളി സ്വർണവില; വീണ്ടും സർവ്വകാല റെക്കോർഡിൽ; ഇന്ന് കൂടിയത് 80 രൂപ
- Published by:Sarika KP
- news18-malayalam
Last Updated:
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്.
advertisement
1/5

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയുമായി. ഇതേകുതിപ്പ് ഇനിയും തുടർന്നാല്‍ പവന്‍റെ വില വൈകാതെ 60,000 രൂപയ്ക്ക് മുകളിലെത്തും.
advertisement
2/5
സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. സംസ്ഥാനത്ത് ശനിയാഴ്ച പവന് 52,280 എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണ വ്യാപാരം നടന്നത്.
advertisement
3/5
ഞാറാഴ്ച സാധാരണ സ്വർണത്തിന്‍റെ വിലയിൽ മാറ്റമുണ്ടാകാറില്ല. ശനിയാഴ്ചത്തെ വിലയിൽ തന്നെ വ്യാപാരം നടക്കും. എന്നാൽ തിങ്കളായഴ്ച വീണ്ടും വില വർധിക്കുകയായിരുന്നു. ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇതോടെ 52,520 രൂപയാണ് തിങ്കിളാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,535 രൂപ.
advertisement
4/5
പവന് അരലക്ഷം എന്ന നിലയിലേക്ക് മാർച്ച് മാസം തന്നെ സ്വർണവിപണി സഞ്ചാരം ആരംഭിച്ചിരുന്നു. അതിനെയും കടത്തിവെട്ടുന്ന നിലയിലേക്കാണ് തൊട്ടു പിന്നാലെ എത്തിയ ഏപ്രിൽ മാസം ആരംഭിച്ചത് തന്നെ.
advertisement
5/5
വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അനിശ്ചിതത്വവും ലോകമെമ്പാടും സ്വർണത്തോടുള്ള താൽപര്യവും വിലവർധനക്ക് ഇടയാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ അടക്കം വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന തുടരാൻ കാരണമാകുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today | ചുട്ടുപൊള്ളി സ്വർണവില; വീണ്ടും സർവ്വകാല റെക്കോർഡിൽ; ഇന്ന് കൂടിയത് 80 രൂപ