TRENDING:

Gold Price Today: സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഈ മാസം ഇതുവരെ കുറഞ്ഞത് പവന് 2720 രൂപ

Last Updated:
3 ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ പവന് 1800 ലേറെ രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്
advertisement
1/7
സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഈ മാസം ഇതുവരെ കുറഞ്ഞത് പവന് 2720 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയിലും പവന് 56,360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
advertisement
2/7
ഈ മാസം ഇതുവരെ പവന് 2720 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 7085 രൂപയും പവന് 56,680 രൂപയുമായിരുന്നു ഇന്നലത്തെ വില.
advertisement
3/7
3 ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ പവന് 1800 ലേറെ രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു.
advertisement
4/7
ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ സ്വർണവില, ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. ഞായറാഴ്ച 58,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
advertisement
5/7
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ സ്വർണ വിപണി മുൾമുനയിൽ നിർത്തിയിരുന്നു 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവില കുറഞ്ഞത്.
advertisement
6/7
നവംബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 59,080 രൂപ.
advertisement
7/7
ഒക്ടോബർ 16നാണ് സ്വർണ വില പവന് 57,000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58,000വും 29 ന് 59,000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഈ മാസം ഇതുവരെ കുറഞ്ഞത് പവന് 2720 രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories