Gold Price Today| സ്വർണവില വീണ്ടും താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചുദിവസത്തിനിടെ പവന് കുറഞ്ഞത് 560 രൂപ
advertisement
1/10

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 5500 രൂപയും പവന് 44,000 രൂപയുമായി.
advertisement
2/10
അഞ്ചുദിവസത്തിനിടെ പവന് കുറഞ്ഞത് 560 രൂപയാണ്. ഈ മാസം 20നായിരുന്നു ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വർണവില എത്തിയത്. 21ന് 240 രൂപ കുറഞ്ഞ് പവന് 44,320 രൂപയായി. 22ന് വീണ്ടും പവന് 200 രൂപ കുറഞ്ഞ് 44,120 രൂപയായി.
advertisement
3/10
23, 24 തീയതികളിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വര്‍ണ വില വീണ്ടും താഴേക്ക് പോയത്. ജൂലൈ മാസത്തിൽ ഇതുവരെയുള്ള കാലയളവിനിടെ സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്.
advertisement
4/10
ജൂലൈ 3ന് രേഖപ്പെടുത്തിയ 43,240 രൂപയാണ്, ഒരു പവൻ സ്വർണത്തിന്റെ ഈ മാസത്തെ താഴ്ന്ന വിലനിലവാരം. ജൂലൈ 12 വരെ സ്വർണ വില 44,000 രൂപയിൽ താഴെയാണ് നിന്നിരുന്നത്. തുടർന്ന് മുന്നേറിയ സ്വർണ വില ജൂലൈ 20-ന് 44,560 രൂപയിലേക്ക് എത്തിച്ചേർന്നു. ഈ മാസത്തെ ഉയർന്ന നിലവാരം.
advertisement
5/10
യുഎസ് ഫെഡ് റിസര്‍വ് യോഗം ഈ ആഴ്ച നടക്കാനിരിക്കെ ആഗോള വിപണിയില്‍ സ്വര്‍ണ വില ചാഞ്ചാടുകയാണ്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
advertisement
6/10
കഴിഞ്ഞ ആഴ്ച സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം വീണ്ടും 45,000 എന്ന നിലവാരത്തിലേക്കുള്ള കുതിപ്പാണോ എന്ന് സംശയമുണ്ടാക്കി. മേയ് ആദ്യവാരം രേഖപ്പെടുത്തിയ 45,760 രൂപയാണ് കേരളത്തിലെ ഉയര്‍ന്ന വില.
advertisement
7/10
ഡോളർ സൂചിക സ്ഥിരത നിലനിർത്തിയതും സ്വർണവിലയെ ബാധിച്ചു. ജൂലായ് 20 ന് എത്തിയ ഒരാഴ്ചത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെയാണ് ഡോളർ സൂചികയുള്ളത്. ഇത് സ്വർണ വില വർധനവിനെ പരിമിതപ്പെടുത്തി.
advertisement
8/10
യുഎസ് സെൻട്രൽ ബാങ്കിന്റെ യോഗം ഈ വാരം നടക്കും. പലിശ നിരക്ക് വർധനവ് താൽക്കാലികമായി നിർത്തിയാൽ സ്വർണ വിലയെ മുന്നോട്ട് നയിക്കും. യുഎസ് നാണയപ്പെരുപ്പം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് ശേഷം യുഎസ് ഡോളർ തുടർച്ചയായി വിൽപന സമ്മർദ്ദത്തിലാണ്.
advertisement
9/10
ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകത കൂടുന്ന സമയമാണ് വരാനിരിക്കുന്നത്. ഓണം, വിവാഹ സീസൺ എന്നിവ അടുത്ത് വരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണി സാഹചര്യങ്ങൾ കൂടാതെ ആവശ്യകത ഉയരുന്നത് സംസ്ഥാന വിപണിയിൽ സ്വർണ വില ഉയരാൻ സാധ്യതയുണ്ട്.
advertisement
10/10
ഭേദപ്പെട്ട വിലയിൽ സ്വർണം ലഭിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുകയോ, അഡ്വാൻസ് ബുക്ക് ചെയ്യുകയോ ചെയ്യുന്നത് അടുത്ത മാസങ്ങളിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനം ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today| സ്വർണവില വീണ്ടും താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം