Gold Price Today: ഓണത്തിന് സ്വർണം വാങ്ങാൻ നല്ല സമയം; ഇന്ന് വില കൂടിയോ കുറഞ്ഞോ?
- Published by:Rajesh V
- news18-malayalam
Last Updated:
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുകയാണ്
advertisement
1/7

ഓണനാളുകൾ മലയാളികൾക്ക് വിവാഹ സീസണും കൂടിയാണ്. ഈ ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.
advertisement
2/7
അതേസമയം തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുകയാണ്.
advertisement
3/7
പവന് 320 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയാണ് നൽകേണ്ടത്.
advertisement
4/7
ഓഗസ്റ്റില്‍ സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയിരുന്നു. സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു.വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.
advertisement
5/7
സംസ്ഥാനത്ത് വെള്ളിവിലയിൽ നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണം, വെള്ളി നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്.
advertisement
6/7
നേരത്തെ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
advertisement
7/7
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: ഓണത്തിന് സ്വർണം വാങ്ങാൻ നല്ല സമയം; ഇന്ന് വില കൂടിയോ കുറഞ്ഞോ?