TRENDING:

GST Revenue | ജിഎസ്ടി വരുമാനത്തിൽ റെക്കോഡ്: മാർച്ചിൽ സമാഹരിച്ചത് 1.23 ലക്ഷംകോടി രൂപ

Last Updated:
ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇത്രയും വരുമാനം ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ആറുമാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കുമുകളിലാണ്.
advertisement
1/4
GST Revenue | ജിഎസ്ടി വരുമാനത്തിൽ റെക്കോഡ്: മാർച്ചിൽ സമാഹരിച്ചത് 1.23 ലക്ഷംകോടി രൂപ
ന്യൂഡൽഹി: റെക്കോഡ് വർധനവിലെത്തി മാർച്ച് മാസത്തിലെ ജിഎസ്ടി വരുമാനം. ജി.എസ്.ടി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരമായ 1.23 ലക്ഷം കോടി രൂപയിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇതേമസാത്തെ വരുമാനമായി താരതമ്യംചെയ്യുമ്പോൾ 27ശതമാനമാണ് വർധനവാണ് ഉണ്ടായിരിക്കുന്നത്.
advertisement
2/4
ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇത്രയും വരുമാനം ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ആറുമാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കുമുകളിലാണ്.
advertisement
3/4
കോവിഡിന്റെ സാമ്പത്തികാഘാതത്തിൽനിന്നുള്ള തിരിച്ചുവരവിന്റെ ലക്ഷണമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കേന്ദ്ര ജിഎസ്ടി വഴി 22,973 കോടി രൂപയും സംസ്ഥാന ജിഎസ്ടിവഴി 29,329 കോടി രൂപയും സംയോജിത ജിഎസ്ടി(ഐജിഎസ്ടി)വഴി 62,842 കോടി രൂപയും സെസുവഴി 8,757 കോടി രൂപയുമാണ് സമാഹരിച്ചത്.
advertisement
4/4
സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ (-)41ശതമാനവും രണ്ടാം പാദത്തിൽ (-)8ശതമാനവും മൂന്നാം പാദത്തിൽ 8 ശതമാനവും നാലാം പാദത്തിൽ 14ശതമാനവുമാണ് ജിഎസ്ടി വരുമാനത്തിലെ വളർച്ച.
മലയാളം വാർത്തകൾ/Photogallery/Money/
GST Revenue | ജിഎസ്ടി വരുമാനത്തിൽ റെക്കോഡ്: മാർച്ചിൽ സമാഹരിച്ചത് 1.23 ലക്ഷംകോടി രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories