ഒരു ക്ഷേത്രത്തിന്റെ ആസ്തി 3 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങൾ പരിചയപ്പെടാം!
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ആദ്യ പത്ത് ക്ഷേത്രങ്ങളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പ്രധാന ക്ഷേത്രങ്ങൾ ഉൾപ്പെടുന്നു
advertisement
1/12

രാജ്യത്തിന്റെ എല്ലാ കോണുകളിലും ധാരാളം ക്ഷേത്രങ്ങളുള്ള ഇന്ത്യ ഒരു 'ക്ഷേത്രങ്ങളുടെ നാട്' ആണെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ മുതൽ അയോധ്യയിലെ രാമക്ഷേത്രം വരെ ഈ പട്ടിക നീളുന്നു. ഇവയിലെല്ലാം ലളിതമായതോ ലോകോത്തരമായതോ ആയ വാസ്തുവിദ്യയാൽ രൂപകല്പന ചെയ്തവയാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങളെ പരിചയപ്പെടാം.
advertisement
2/12
ഇന്ത്യയിലെ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളിൽ ദിനവും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സന്ദർശനത്തിന് എത്തുന്നത്. ഭക്തർ നൽകുന്ന വഴിപാടും മറ്റുമാണ് ക്ഷേത്രങ്ങളിലെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്ന്. മിക്ക പൂരാതന ക്ഷേത്രങ്ങളിലും രഹസ്യ അറകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. പണ്ട് കാലങ്ങളിൽ മോഷ്ടാക്കളിൽ നിന്നും ക്ഷേത്രത്തിലെ ആഭരണങ്ങളും മറ്റും സംരക്ഷക്കുന്നതിന് വേണ്ടിയാണു ഇത്തരത്തിലുള്ള രഹസ്യ അറകൾ പണിതിരുന്നത്. അതിനാൽ തന്നെ പല ക്ഷേത്രങ്ങളിലെ രഹസ്യ മുറികൾ ഇന്നും തുറന്ന് പരിശോധന നടത്തിയിട്ടില്ല. ആയതിനാൽ അവയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം, വെള്ളി, വജ്രങ്ങൾ എന്നിവയുടെ മൂല്യം ഇതുവരെയും പൂർണമായി കണ്ടെത്തിയിട്ടില്ല. ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ചുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു.
advertisement
3/12
തിരുപ്പതി: ഏവർക്കും അറിവുള്ളത് പോലെ തിരുമല തിരുപ്പതി ക്ഷേത്രമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം. ഏത് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം കൂടിയാണ്. ആന്ധ്രാപ്രദേശിലെ ലോകപ്രശസ്തമായ തിരുമല തിരുപ്പതി ഏഴുമലയൻ ക്ഷേത്രത്തിൽ പ്രതിദിനം ഏകദേശം 80,000 ഭക്തരാണ് ദർശനം നടത്തുന്നത്. ഏറ്റവും കൂടുതൽ ഭക്തർ ദിവസവും സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നായ എവിടെ ദിവസേനയുള്ള വഴിപാടുകളായി മാത്രം 4.5 കോടി രൂപ ലഭിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് പ്രതിവർഷം ഏകദേശം 1,400 കോടി രൂപ. ഈ ക്ഷേത്രത്തിന്റെ സ്വത്ത് മൂല്യം 3 ലക്ഷം കോടി രൂപയിലധികമാണ്.
advertisement
4/12
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം: ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നമായ ക്ഷേത്രം കേരളത്തിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രമാണ്. ഈ ക്ഷേത്രം പൂർണ്ണമായും ശ്രീ ഹരി വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം (തിരു+ആനന്ദ+പുരം) എന്ന പേര് ഈ ക്ഷേത്രത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ക്ഷേത്രത്തിന് ഏകദേശം ഒരു ലക്ഷം കോടിയിലധികം വിലയുണ്ടെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിലെ ആഭരണങ്ങൾക്കും മറ്റും 1.2 ലക്ഷം കോടിയിലധികം രൂപ വില വരുമെന്ന് കരുതപ്പെടുന്നു. 2011 ൽ തുറന്ന നിലവറയിലെ സ്വർണ്ണത്തിന്റെയും മറ്റ് വസ്തുക്കളുടെയും വിലയാണിത്. മൂന്ന് രഹസ്യ നിലവറയുള്ള ക്ഷേത്രത്തിലെ ഒരു നിലവറ മാത്രമാണ് ഇതുവരെ തുറന്ന് പരിശോധിച്ചിരിക്കുന്നത്. മറ്റ് മുറികൾ ഇതുവരെ തുറന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
advertisement
5/12
ഗുരുവായൂർ കൃഷ്ണൻ: ഹിന്ദു ഐതിഹ്യപ്രകരം സംരക്ഷകനായ ദൈവം പത്ത് അവതാരങ്ങൾ എടുത്തിട്ടുണ്ടെങ്കിലും അവയിലെല്ലാം കൃഷ്ണന്റെ അവതാരമായിരുന്നു അദ്ദേഹം. ജനനം മുതൽ ഗീതാ പ്രസംഗം വരെ, അദ്ദേഹത്തിന്റെ ലീലകൾ പലതാണ്. ഏകദേശം 5,000 വർഷം പഴക്കമുള്ള ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഈ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകദേശം 2500 കോടി രൂപയിലധികം സ്വത്തുക്കൾ ഉള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. ക്ഷേത്ര അക്കൗണ്ടിൽ മാത്രം 1700 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്.
advertisement
6/12
വൈഷ്ണവ ദേവി ക്ഷേത്രം: ജമ്മുവിൽ ഏറ്റവും കൂടുതൽ ഭക്തർ സന്ദർശിക്കുന്ന ക്ഷേത്രമാണ് കശ്മീർ മാതാ വൈഷ്ണ ദേവി ക്ഷേത്രം. ഏറ്റവും ഉയർന്ന സ്വത്ത് മൂല്യമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. എവിടെ പ്രതിവർഷം 500 കോടി രൂപ വരുമാനം ലഭിക്കുന്നതായി കണക്കാക്കപ്പെടുന്നു. 51 ശക്തിപീഠങ്ങളിൽ ഒന്നായ ഈ ഗുഹാക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യം 1.2 ടണ്ണിൽ കൂടുതലാണ്. കശ്മീരിൽ നിന്ന് 12 കിലോമീറ്റർ അകലെ 52,000 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ സ്വത്ത് മൂല്യം 2000 കോടിയിലധികം ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
7/12
ഷിർദ്ദി സായിബാബ മന്ദിർ മഹാരാഷ്ട്ര: വർഷം മുഴുവനും ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഷിർദ്ദി സായിബാബ ക്ഷേത്രം. ഇറ്റാലിയൻ മാർബിളിൽ നിർമ്മിച്ച സായിബാബയുടെ പ്രതിമ ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു. മുംബൈയിൽ നിന്ന് ഏകദേശം 296 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് പ്രതിദിനം ഏകദേശം 25,000 ഭക്തർ എത്തുന്നു. 1922 ൽ സ്ഥാപിതമായ ഈ ക്ഷേത്രത്തിന് 2022 ൽ മാത്രം 400 കോടിയിലധികം രൂപ സംഭാവന ലഭിച്ചു. ഈ ക്ഷേത്രത്തിന്റെ സ്വത്ത് മൂല്യം 2000 കോടി രൂപയാണെന്ന് പറയപ്പെടുന്നു.
advertisement
8/12
പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം: പഞ്ചാബിലെ അമൃത്സർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗുരുദ്വാരയാണിത്. സുവർണ്ണ ക്ഷേത്രം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. സിഖ് ജനതയുടെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമാണിത്. 1581 ൽ പൂർത്തീകരിച്ച ഇത് ഏകദേശം 500 കോടി രൂപ വാർഷിക വരുമാനം ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.
advertisement
9/12
മധുര മീനാക്ഷി ക്ഷേത്രം: പട്ടികയിൽ ഇടം നേടിയ ഏക തമിഴ്‌നാട് ക്ഷേത്രമാണിത്. മധുര മീനാക്ഷി അമ്മൻ ക്ഷേത്രം അതിന്റെ വിപുലമായ വാസ്തുവിദ്യാ രൂപകൽപ്പനയ്ക്കും ഉത്സവങ്ങൾക്കും പേരുകേട്ടതാണ്. ക്ഷേത്രത്തിന് വാർഷിക വരുമാനം 60 ദശലക്ഷം ആണെന്നും, പ്രതിദിനം 20,000-ത്തിലധികം ഭക്തർ ഇത് സന്ദർശിക്കുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു.
advertisement
10/12
സിദ്ധി വിനായകർ ക്ഷേത്രം മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സിദ്ധി വിനായകർ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ സ്വത്ത് മൂല്യം 125 കോടി രൂപയിലധികമാണ്. ഇതിൽ സ്വർണ്ണം, സ്വർണ്ണ വിഗ്രഹങ്ങൾ, വെള്ളി, വജ്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.
advertisement
11/12
സോമനാഥ ക്ഷേത്രം, ഗുജറാത്ത്: ഇന്ത്യയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ സോമനാഥ ക്ഷേത്രത്തിൽ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേത് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ 130 കിലോഗ്രാം സ്വർണ്ണവും അതിന്റെ ഗോപുരത്തിൽ 150 കിലോഗ്രാം സ്വർണ്ണവും അടങ്ങിയിരിക്കുന്നു. സമ്പത്തിന്റെ മൂല്യം 125 കോടി രൂപ വരെയാകാമെന്ന് പറയപ്പെടുന്നു.
advertisement
12/12
പുരി ജഗന്നാഥ ക്ഷേത്രം: ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിദിനം ശരാശരി 30,000-ത്തിലധികം ഭക്തർ ദർശനം നടത്തുന്നു. ഈ ക്ഷേത്രത്തിന്റെ സ്വത്ത് മൂല്യം 150 കോടി രൂപയാണെന്ന് പറയപ്പെടുന്നു. എന്നാൽ ഈ ക്ഷേത്രത്തിലെ ട്രഷറിയിലെ ഏഴ് മുറികളിൽ രണ്ടെണ്ണം മാത്രമേ തുറന്ന് ഓഡിറ്റ് ചെയ്തിട്ടുള്ളൂ. മറ്റ് മുറികൾ വർഷങ്ങളായി തുറന്നിട്ടില്ല. ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണ, വെള്ളി ആഭരണങ്ങൾ ഈ മുറികളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
ഒരു ക്ഷേത്രത്തിന്റെ ആസ്തി 3 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങൾ പരിചയപ്പെടാം!