Gold Price Today | പവന് 80 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില
- Published by:Naseeba TC
- news18-malayalam
Last Updated:
തുടർച്ചയായി അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് സ്വർണവിലയിൽ വ്യത്യാസമുണ്ടായിരിക്കുന്നത്
advertisement
1/5

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 46240 രൂപയായിരുന്നു പവന് വില. ഇന്ന് 46,160 രൂപയായി.
advertisement
2/5
തുടർച്ചയായി അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് സ്വർണവിലയിൽ വ്യത്യാസമുണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5770 രൂപയായി. ഇന്നലെ 5780 രൂപയായിരുന്നു വില.
advertisement
3/5
ജനുവരി 18ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 45,920 രൂപയായിരുന്നു സ്വർണവില. ജനുവരി 19 ന് 240 രൂപ കൂടി പവന് 46160 രൂപയായി. ഇതിനു ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇത്രയും ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുന്നത് സമീപകാലത്ത് ഇതാദ്യമാണ്.
advertisement
4/5
ഈ മാസം രണ്ടിന് സ്വര്‍ണവില 47000ല്‍ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയിലധികം താഴ്ന്ന ശേഷമാണ് സ്വർണവില ജനുവരി 19ന് കൂടിയത്.
advertisement
5/5
ഇസ്രായേൽ- ഹമാസ് സംഘർഷാവസ്ഥ പുതിയ തലത്തിലേക്ക് നീങ്ങിയതോടെ സ്വർണം സുരക്ഷിത നിക്ഷേപ മാർഗമായതും യുഎസ് പലിശ നിരക്ക് വെട്ടികുറയ്ക്കാനുള്ള സാധ്യത ഉയർന്നതോടെ ഡോളറും ബോണ്ട് യീൽഡും ഇടിഞ്ഞതും സ്വർണത്തിന് നേട്ടമായി.