TRENDING:

ഒന്ന് ശ്രദ്ധിക്കണേ..... ഏപ്രില്‍ ഒന്ന് മുതല്‍ ഇങ്ങനെ കുറേ മാറ്റങ്ങൾ ഉണ്ട്

Last Updated:
പുതിയ സാമ്പത്തിക വര്‍ഷാരംഭത്തോടെ ഏപ്രില്‍ 1 മുതല്‍ കേരളത്തിലടക്കം ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍
advertisement
1/14
ഒന്ന് ശ്രദ്ധിക്കണേ..... ഏപ്രില്‍ ഒന്ന് മുതല്‍ ഇങ്ങനെ കുറേ മാറ്റങ്ങൾ ഉണ്ട്
ഹെൽത്ത് കാർഡ് നിർബന്ധം:  സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി എന്നിവയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം.
advertisement
2/14
സെക്കൻഡ് ഹാൻഡ് വാഹനചട്ടം : സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള മോട്ടർ വാഹന നിയമ ഭേദഗതി ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.
advertisement
3/14
പുതിയ ആദായനികുതി സ്കീം :നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്കീമായിരിക്കും സ്വാഭാവിക മാർഗമായി ഓൺലൈനിൽ ലഭ്യമാവുക. പഴയ സ്കീമിൽ തുടരണമെങ്കിൽ പ്രത്യേകം തിരഞ്ഞെടുക്കണം.7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും. പുതിയ നികുതി സ്ലാബും നിലവിൽ വരും.
advertisement
4/14
വാലറ്റ് ചാർജ് :ഡിജിറ്റൽ വാലറ്റുകളിൽ നിന്നുള്ള 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 1.1% ഇന്റർചേഞ്ച്. ഇത് ഉപയോക്താവിൽ നിന്നല്ല ഈടാക്കുന്നത്. സാധാരണ യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യം.
advertisement
5/14
സ്വർണത്തിന് എച്ച്‍യുഐഡി : എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ ജ്വല്ലറികൾക്ക് നാളെ മുതൽ വിൽക്കാനാവൂ. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ല. പഴയതു മാറ്റിയെടുക്കുന്നതിനു തടസ്സമില്ല.
advertisement
6/14
ഇ–വേസ്റ്റ് ചട്ടം: പുതിയ ഇലക്ട്രോണിക് മാലിന്യ നിർമാർജന ചട്ടം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങളിൽ നിന്നുള്ള ഇ–വേസ്റ്റ് ഘട്ടം ഘട്ടമായി സംസ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം ഉൽപാദകർക്ക്.
advertisement
7/14
ഓൺലൈൻ ഗെയ്മിങ് : ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് ക്രിപ്റ്റോ കറൻസികൾക്കു സമാനമായി 30% ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ബാധകം.
advertisement
8/14
ഡെബ്റ്റ് ഫണ്ട് നികുതി : 3 വർഷത്തിലധികമുള്ള ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾക്കുണ്ടായിരുന്ന നികുതി ഇളവ് ഏപ്രിൽ നാളെ മുതൽ ഇല്ല. ദീർഘകാല മൂലധന ലാഭ നികുതി ആനുകൂല്യവും പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷൻ ഇളവും ലഭിക്കില്ല.
advertisement
9/14
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപം :മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്‍സിഎസ്എസ്) നാളെ മുതൽ ഇരട്ടിത്തുക നിക്ഷേപിക്കാം. 15 ലക്ഷം രൂപയായിരുന്ന പരിധി 30 ലക്ഷമാക്കി ഉയർത്തി. പ്രതിമാസ വരുമാന പദ്ധതിയിൽ (എംഐഎസ്) വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുക 4.5 ലക്ഷമായിരുന്നത് 9 ലക്ഷമാക്കി. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കാം. നിലവിലെ പരിധി 9 ആണ്.
advertisement
10/14
ഇൻഷുറൻസും നികുതിയും: നാളെ മുതൽ എടുക്കുന്ന 5 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല.
advertisement
11/14
മൂലധന നികുതിയിലെ ഇളവ്: വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് മൂലധന നേട്ട നികുതിയിലെ ഇളവിനുള്ള പരിധി 10 കോടി രൂപയായി പരിമിതപ്പെടുത്തി. വിലകൂടിയ വീടുകൾ കൈമാറുകവഴി സമ്പന്നർ സ്വന്തമാക്കിയിരുന്ന പരിധി വിട്ട ഇളവ് ഇനി ഉണ്ടാകില്ല.
advertisement
12/14
പോസ്റ്റ് ഓഫിസ് അക്കൗണ്ട്:   പോസ്റ്റ് ഓഫിസ് അക്കൗണ്ട്  വഴിയുള്ള ഇടപാടുകൾക്കു മൊബൈൽ ഫോൺ നിർബന്ധം.
advertisement
13/14
തൊഴിലുറപ്പു വേതനം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാകും.22 രൂപയാണ് വർധന.
advertisement
14/14
ലീവ് സറണ്ടർ: സർവീസിൽ നിന്ന് വിരമിക്കുമ്പോൾ അവധി പണമാക്കി മാറ്റുന്ന (ലീവ് സറണ്ടർ) സർക്കാർ ഇതര ജീവനക്കാർക്കുള്ള നികുതിയിളവ് പരിധി നാളെ മുതൽ 25 ലക്ഷം രൂപ. നിലവിൽ 3 ലക്ഷമാണ്.
മലയാളം വാർത്തകൾ/Photogallery/Money/
ഒന്ന് ശ്രദ്ധിക്കണേ..... ഏപ്രില്‍ ഒന്ന് മുതല്‍ ഇങ്ങനെ കുറേ മാറ്റങ്ങൾ ഉണ്ട്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories