10 ലക്ഷംകോടി വിപണി മൂല്യമുള്ള രാജ്യത്തെ ആദ്യകമ്പനിയായി റിലയന്‍സ് ഇൻഡസ്ട്രീസ്
Last Updated:
എണ്ണശുദ്ധീകരണ വ്യവസായത്തില്‍നിന്നുള്ള ലാഭം, ടെലികോം താരിഫ് വര്‍ധിപ്പിക്കാനുള്ള തീരുമാനം എന്നിവയാണ് കമ്പനിയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.
advertisement
1/5

രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യ കമ്പനിയെന്ന സ്വപ്ന നേട്ടം കൈവരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്(RIL). വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് റിലയൻസിന് ഈ നേട്ടമുണ്ടായത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയുടെ പട്ടികയിൽ റിലയൻസ് ഇപ്പോഴും തുടരുകയാണ്.
advertisement
2/5
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വ്യാഴാഴ്ച ആദ്യ വ്യാപാരത്തിൽ 1,581.60 രൂപയിലെത്തി. ഇതോടെ വിപണി മൂലധനം 10.02 ലക്ഷം കോടി രൂപയായി. 7.81 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുള്ള ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനി.
advertisement
3/5
റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് ആർഐഎൽ ഓഹരികളിലെ നിക്ഷേപകർക്ക് ഒരു മാസത്തിനിടെ 7.5 ശതമാനവും ഒരു വർഷത്തിൽ 37 ശതമാനത്തിലധികവും ലാഭ വിഹിതവുമാണ് മടക്കി നൽകിയത്.
advertisement
4/5
റിലയന്‍സ് ജിയോ അടുത്തമാസം താരിഫ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് വില വര്‍ധിക്കാനിടയാക്കി. ടെലികോം രെഗുലേറ്ററി അതേറിട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് താരിഫ് വർധിപ്പിക്കുന്നതെന്ന് ജിയോ വ്യക്തമാക്കിയിരുന്നു.
advertisement
5/5
2021ഓടെ കടരഹിത കമ്പനിയായി റിലയന്‍സിനെ മാറ്റാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കെമിക്കല്‍, റിഫൈനിങ് ബിസിനസിന്റെ 20 ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് വില്‍ക്കും. ഇതൊക്കെ ഓഹരി വിലയില്‍ തുടര്‍ച്ചയായി നേട്ടമുണ്ടാക്കാന്‍ സഹായിച്ചതായാണ് വിലയിരുത്തല്‍.
മലയാളം വാർത്തകൾ/Photogallery/Money/
10 ലക്ഷംകോടി വിപണി മൂല്യമുള്ള രാജ്യത്തെ ആദ്യകമ്പനിയായി റിലയന്‍സ് ഇൻഡസ്ട്രീസ്