TRENDING:

രാജസ്ഥാനി വസ്ത്രങ്ങൾ മുതൽ മധുബാനി ചിത്രങ്ങൾ വരെ; കാഴ്ചകളുടെ വിരുന്നൊരുക്കി കോഴിക്കോട് കരകൗശലമേള

Last Updated:
ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗാന്ധി ശിൽപ്പശാലയിൽ രാജസ്ഥാനി വസ്ത്രങ്ങൾ, മധുബാനി ചിത്രങ്ങൾ, മാക്രമെ ആർട്ട്, അമിഗുറുമി കളിപ്പാട്ടങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനമാണുള്ളത്.
advertisement
1/5
രാജസ്ഥാനി വസ്ത്രങ്ങൾ മുതൽ മധുബാനി ചിത്രങ്ങൾ വരെ; കാഴ്ചകളുടെ വിരുന്നൊരുക്കി കോഴിക്കോട് കരകൗശലമേള
കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസ് ഡിവലപ്മെൻ്റ് കമ്മിഷണർ ഓഫ് ഹാൻഡി ക്രാഫ്റ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കരകൗശലമേള ശ്രദ്ധേയമായി.
advertisement
2/5
ഡി. ടി. പി.സിയുടെയും സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൻ്റെയും യു.എൽ.സി.സി.എസിൻ്റെയും സഹകരണത്തോടെയാണ് ഗാന്ധി ശില്പശാല കരകൗശലമേള പ്രദർശനം.
advertisement
3/5
ടെക്സ്റ്റൈൽസ് ഡിവലപ്മെൻ്റ് മന്ത്രാലയത്തിൻ്റെയും കമ്മിഷണർ ഓഫ് ഹാൻഡിക്രാഫ്റ്റ്സിൻ്റെയും നേതൃത്വത്തിൽ നടത്തുന്ന ഗാന്ധി ശിൽപ്പശാല കരകൗശല പ്രദർശനത്തിൽ വൈവിധ്യമായ കാഴ്ചകളൊണ് ഒരുക്കിയിരിക്കുന്നത്.
advertisement
4/5
രാജസ്ഥാനിലെ വർണാഭമായ വസ്ത്രങ്ങൾ, ബിഹാറിൻ്റെ മധുബാനി ചിത്രങ്ങൾ, തമിഴ്‌നാടിൻ്റെ കാഞ്ചിപുരം പട്ട് തുടങ്ങിയ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം മുഴുവൻ ഇപ്പോൾ കോഴിക്കോട് കടപ്പുറത്തുണ്ട്.
advertisement
5/5
ന്യൂ ജനറേഷൻ കരകൗശല ഉത്പന്നങ്ങൾ മറ്റൊരു പുത്തൻ കാഴ്ചയാണ്. സൂചികളോ തുന്നൽ യന്ത്രങ്ങളോ ഇല്ലാതെ കൈ കൊണ്ട് പലതരം രൂപങ്ങളാക്കി മാറ്റുന്ന മാക്രമെ ആർട്ട് വർക്കുകളും, നൂലുകൾ കൊരുത്തെടുത്തുണ്ടാക്കുന്ന മനോഹരമായ കുഞ്ഞുടുപ്പുകൾ, 'അമിഗുറുമി'എന്ന് വിളിക്കപ്പെടുന്ന കളിപ്പാട്ടങ്ങൾ എന്നിവ മേളയിൽ കൗതുകമുണർത്തുന്നതാണ്. മാർച്ച് 17ന് പ്രദർശനം അവസാനിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം.
മലയാളം വാർത്തകൾ/Photogallery/Kerala/Kozhikkod/
രാജസ്ഥാനി വസ്ത്രങ്ങൾ മുതൽ മധുബാനി ചിത്രങ്ങൾ വരെ; കാഴ്ചകളുടെ വിരുന്നൊരുക്കി കോഴിക്കോട് കരകൗശലമേള
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories