Reliance Jio 10 deals in 50 days | 50 ദിവസം 10 കരാർ; ജിയോയിൽ ഒരുലക്ഷം കോടിയിലേറെ രൂപ വന്നതിങ്ങനെ
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ 10 നിക്ഷേപങ്ങളിലൂടെ 22.38 ശതമാനം ഓഹരികൾ നൽകി 1,04,326.66 കോടി രൂപ ജിയോ സമാഹരിച്ചു.
advertisement
1/10

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയിൽ കഴിഞ്ഞ 50 ദിവസത്തിനിടെ ലഭിച്ചത് പത്തോളം വിദേശനിക്ഷേപങ്ങൾ. ഇതിലൂടെ ജിയോ സമാഹരിച്ചത് ഒരുലക്ഷം കോടിയിലേറെ രൂപ
advertisement
2/10
ഫേസ്ബുക്ക്, സിൽവർ ലേക്ക് പാർട്ടണേഴ്സ്, വിസ്ത ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്‍റിക്, കെകെആർ, മുബാദല, സിൽവർലേക്ക് പാർട്ണേഴ്സ്, അബുദാബി ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, ടിപിജി, എൽ കാറ്റർട്ടൺ തുടങ്ങിയ കമ്പനികളാണ് ജിയോ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിച്ചത്. ഇതിൽ സിൽവർലേക്ക് പാർ്ടണേഴ്സ് രണ്ടുതവണ നിക്ഷേപിച്ചു. ഈ 10 നിക്ഷേപങ്ങളിലൂടെ 22.38 ശതമാനം ഓഹരികൾ നൽകി 1,04,326.66 കോടി രൂപ ജിയോ സമാഹരിച്ചു.
advertisement
3/10
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയയായ ഫേസ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരിമൂല്യം വരുന്ന 43572.63 കോടി രൂപയാണ് നിക്ഷേപിച്ചത്.
advertisement
4/10
6598.34 കോടി രൂപയ്ക്ക് ജിയോയുടെ 1.34 ഓഹരിയാണ് ജനറൽ അറ്റ്ലാൻ്‍റിക് വാങ്ങിയത്.
advertisement
5/10
അമേരിക്കൻ ഇക്വിറ്റി സ്ഥാപനമായ കെകെആർ 2.32 ശതമാനം ഓഹരി 11367 കോടി രൂപയ്ക്കാണ് വാങ്ങിയത്.
advertisement
6/10
9093.60 കോടി രൂപയ്ക്കുള്ള 1.85 ശതമാനം ഓഹരിയാണ് ദുബായ് കമ്പനിയായ മുബാദല ജിയോയിൽ വാങ്ങിയത്.
advertisement
7/10
സിൽവർ ലേക്ക് രണ്ടാമതും ജിയോയിൽ നിക്ഷേപിച്ചു. ഇത്തവണ .93 ശതമാനം ഓഹരി 4546.80 കോടി രൂപയ്ക്കാണ് വാങ്ങിയത്.
advertisement
8/10
അബുദാബി ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി 5684 രൂപയുടെ 1.16 ശതമാനം ഓഹരി വാങ്ങി
advertisement
9/10
പ്രമുഖ അമേരിക്കൻ സ്ഥാപനമായ ടിപിജി 4645.80 കോടി രൂപയ്ക്ക് .93 ശതമാനം ഓഹരി ജിയോയിൽനിന്ന് വാങ്ങി.
advertisement
10/10
ജിയോ പ്ലാറ്റ്ഫോമുകളുടെ .39 ശതമാനം ഓഹരി 1894.5 കോടി രൂപയക്കാണ് എൽ കാറ്റർട്ടൻ വാങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Money/
Reliance Jio 10 deals in 50 days | 50 ദിവസം 10 കരാർ; ജിയോയിൽ ഒരുലക്ഷം കോടിയിലേറെ രൂപ വന്നതിങ്ങനെ