TRENDING:

Chandrayaan-3 | കൈയ്യെത്തും ദൂരത്ത് ചന്ദ്രൻ; ചന്ദ്രയാന്‍ 3 പകർത്തിയ ചിത്രങ്ങൾ ISRO പുറത്തുവിട്ടു

Last Updated:
ബുധനാഴ്ച വൈകിട്ട് 6.04 ന് ലാൻഡർ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്
advertisement
1/7
കൈയ്യെത്തും ദൂരത്ത് ചന്ദ്രൻ; ചന്ദ്രയാന്‍ 3 പകർത്തിയ ചിത്രങ്ങൾ ISRO പുറത്തുവിട്ടു
ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ ISRO പുറത്തുവിട്ടു. ലാൻഡറിൽ നിന്ന് പകർത്തിയ ദൃശങ്ങളാണ് ISRO പങ്കുവച്ചത്. ബുധനാഴ്ച വൈകിട്ട് 6.04 ന് ലാൻഡർ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
2/7
ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്​ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
advertisement
3/7
വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്.
advertisement
4/7
ചന്ദ്രയാന്‍ 3 നെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്നതിനായിയുള്ള രണ്ടാം ഡീബൂസ്റ്റിങ്ങും വിജയമായിരുന്നു. 23നു വൈകിട്ട് 6. 04 ന് ലാൻഡർ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
5/7
ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണ് ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചത്. ആഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ചന്ദ്രയാൻ 3 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
6/7
അതേസമയം, സാങ്കേതിക തകരാറിനെ തുടർന്ന് റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടിരുന്നു. 
advertisement
7/7
ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെയാണ് ലൂണ-25 യുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൽ നിന്ന് അറിയിച്ചിരുന്നു. 
മലയാളം വാർത്തകൾ/Photogallery/Money/Tech/
Chandrayaan-3 | കൈയ്യെത്തും ദൂരത്ത് ചന്ദ്രൻ; ചന്ദ്രയാന്‍ 3 പകർത്തിയ ചിത്രങ്ങൾ ISRO പുറത്തുവിട്ടു
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories