TRENDING:

ഐഫോൺ 16ന്റെ വിൽപ്പനയെ ഒടിച്ചു മടക്കുമോ ഹുവായ്‌? ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ പുറത്തിറക്കി

Last Updated:
ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് ആണ് പുറത്തിറക്കിയത്
advertisement
1/5
ഐഫോൺ 16ന്റെ വിൽപ്പനയെ ഒടിച്ചു മടക്കുമോ ഹുവായ്‌? ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ പുറത്തിറക്കി
കഴിഞ്ഞ ദിവസമാണ് ഐഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയുടെ കാത്തിരുന്ന ഐഫോൺ 16 സീരീസ് ഉൽപ്പന്നങ്ങൾ ആപ്പിൾ പുറത്തിറങ്ങിയത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ ചൈനീസ് കമ്പനിയായ ഹുവായ് പുറത്തിറക്കിയിരിക്കുകയാണ്. അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ ഏറ്റവും വലിയ ഐഫോൺ വിപണികളിൽ ഒന്ന് ചൈനയാണ്.
advertisement
2/5
അതുകൊണ്ടു തന്നെ പുതിയ ട്രൈ ഫോൾഡ് അവതരിപ്പിച്ചിരിക്കുന്നത് ചൈനയിൽ ആപ്പിളിന് ഒരു വലിയ വെല്ലുവിളി ആകുമെന്നാണ് വിലയിരുത്തൽ. ഫോൾഡബിൽ ആയിട്ടുള്ള ഫോൺ ഇതുവരെയും പുറത്തിറക്കാൻ ആപ്പിളിന് കഴിഞ്ഞിട്ടില്ല. ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് ആണ് പുറത്തിറക്കിയത്. മുഴുവനായി തുറന്നാൽ ഇതിന് 10.2 ഇഞ്ച് സ്‌ക്രീൻ വലിപ്പമുണ്ട്.
advertisement
3/5
ഒരു ടാബ്‌ലെറ്റിന്റെ വലുപ്പം വരുമിത്. 19,999 യുവാനിലാണ് (ഏകദേശം 2.35 ലക്ഷം ) ഹുവായ് മേറ്റ് XTയുടെ അടിസ്ഥാന വില ആരംഭിക്കുന്നത്. കൂടാതെ ഇതിന്റെ 1 ടി ബി മോഡലിന് 23,999 യുവാൻ (ഏകദേശം 2.83 ലക്ഷം രൂപ) വരെ വില വരുന്നുണ്ട്. സെപ്റ്റംബർ 20 മുതൽ ഇതിന്റെ വില്പന ആരംഭിക്കും. 16GB റാം+256GB ഇന്‍റേണൽ സ്റ്റോറേജും ഹുവായ് മേറ്റ് XT ന് ലഭ്യമാണ്.
advertisement
4/5
298 ഗ്രാം മാത്രമാണ് ഈ സ്മാർട്ട് ഫോണിന്റെ ഭാരം. 10.2 ഇഞ്ച് LTPO OLED ടച്ച്‌സ്‌ക്രീൻ, ഒരു തവണ മടക്കിയാൽ 7.9 ഇഞ്ച് സ്‌ക്രീൻ എന്നിവയും ഇതിന്റെ മറ്റ് സവിശേഷതകളാണ്. ഇതിനുപുറമേ XT അൾട്ടിമേറ്റ് എഡിഷനിൽ OIS ഉം വേരിയബിൾ അപ്പേർച്ചറും ഉള്ള 50MP പ്രൈമറി സെൻസറും ഉണ്ട്.
advertisement
5/5
12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, OIS ഉള്ള 12MP ടെലിഫോട്ടോ പെരിസ്കോപ്പ് ലെൻസ് എന്നിവയുമാണ് മറ്റ് പ്രത്യേകതകൾ. 66W വയേർഡ് ചാർജിംഗും 50W വയർലെസ് ചാർജിങും ഫോണിൽ സാധ്യമാണ്. 5600 എംഎഎച്ച് ബാറ്ററിയായതിനാൽ മികച്ച ബാറ്ററി ശേഷിയും ഇത് ഉറപ്പു നൽകുന്നു.
മലയാളം വാർത്തകൾ/Photogallery/Money/Tech/
ഐഫോൺ 16ന്റെ വിൽപ്പനയെ ഒടിച്ചു മടക്കുമോ ഹുവായ്‌? ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ പുറത്തിറക്കി
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories