TRENDING:

ഐഫോണ്‍ 16 സിരീസ് പ്രതീക്ഷിച്ചതിലും മുമ്പേ ഇന്ത്യയിൽ എത്തും; ആപ്പിൾ ലോഞ്ച് തീയതി പുറത്തുവിട്ടു

Last Updated:
ഐഫോണ്‍ 16 സിരീസില്‍പ്പെട്ട നാല് മോഡലുകളാണ് അന്നേ ദിവസം പുറത്തിറങ്ങുക
advertisement
1/7
ഐഫോണ്‍ 16 സിരീസ് പ്രതീക്ഷിച്ചതിലും മുമ്പേ ഇന്ത്യയിൽ എത്തും; ആപ്പിൾ ലോഞ്ച് തീയതി പുറത്തുവിട്ടു
ഐഫോൺ 16 സീരീസിൻ്റെ ലോഞ്ച് ഇവൻ്റ് പ്രതീക്ഷിച്ചതിലും ഒരു ദിവസം മുമ്പേ നടക്കും. സെപ്റ്റംബര്‍ 9ന് ഇന്ത്യന്‍ സമയം രാത്രി 10.30നായിരിക്കും 'ആപ്പിള്‍ ഇവന്‍റ്' എന്ന് കമ്പനി സ്ഥിരീകരിച്ചു. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം  ഇവന്റ് സെപ്റ്റംബര്‍  10-ാം തിയതി നടക്കുമെന്നായിരുന്നു.
advertisement
2/7
സെപ്റ്റംബര്‍ 9ന് നടക്കുന്ന ആപ്പിള്‍ ഇവന്‍റിനായി ഔദ്യോഗിക ക്ഷണക്കത്ത് ലോകമെമ്പാടുമുള്ള ടെക്ക് പ്രേമികൾക്ക് അയച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ."ഇത് ഗ്ലോടൈം" എന്ന അടിക്കുറിപ്പോടെയാണ്‌ ആപ്പിൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
3/7
ഐഫോണ്‍ 16 സിരീസില്‍പ്പെട്ട നാല് മോഡലുകളാണ് അന്നേ ദിവസം പുറത്തിറങ്ങുക. .ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണിത്.ഐഫോണ്‍ 16 പ്രോ സ്റ്റാൻഡേർഡ് മോഡലുകൾക്ക് ചെറിയ നവീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
4/7
സ്റ്റാൻഡേർഡ്, പ്ലസ് മോഡലുകൾ പഴയ ഡിസ്പ്ലേകളും ക്യാമറ സജ്ജീകരണവും നിലനിർത്തുമെന്ന് പറയപ്പെടുന്നു, പുതിയ ചിപ്സെറ്റ്, വലിയ ബാറ്ററി, പുതിയ ലംബമായ ബാക്ക് ക്യാമറ ലേഔട്ട്, പുതിയ ആക്ഷൻ ബട്ടൺ എന്നിവ വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, പ്രോ മോഡലുകൾ വലിയ ക്യാമറ അപ്‌ഗ്രേഡുകൾ, മെലിഞ്ഞ ഡിസൈൻ, കുറഞ്ഞ ബെസലുകളുള്ള വലിയ ഡിസ്‌പ്ലേ, പുതിയ ചിപ്‌സെറ്റ്, വലിയ ബാറ്ററി എന്നിവയുമായി വരുമെന്ന് സൂചനയുണ്ട്.
advertisement
5/7
ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ആപ്പിള്‍ ഇന്‍റലിജന്‍സ് വരുമെന്നതാണ് ഐഫോണ്‍ 16 സിരീസിനെ ഏറ്റവും ശ്രദ്ധേയമാക്കുക. ലോഞ്ചിന് ശേഷം നടക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയേ ആപ്പിള്‍ ഇന്‍റലിജന്‍സ് സേവനങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് സൂചന.
advertisement
6/7
അതിവേഗം ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാന്‍ സഹായകമാകുന്ന ക്യാപ്‌ച്വര്‍ ബട്ടണ്‍ ഐഫോണ്‍ 16 മോഡലുകളിലുണ്ടാകും എന്ന് അഭ്യൂഹങ്ങളുണ്ട്. ഇതുപയോഗിച്ച് വീഡിയോയും ഷൂട്ട് ചെയ്യാം. എക്‌സ്‌പോഷര്‍, ഫോക്കസ്, സൂമിംഗ് എന്നിവയും ക്യാപ്‌ച്വര്‍ ബട്ടണില്‍ നിയന്ത്രിക്കാനാകും എന്നും സൂചനകള്‍ വ്യക്തമാക്കുന്നു.
advertisement
7/7
ഐഫോണ്‍ 16 സിരീസിനൊപ്പം വാച്ച് സിരീസ് 10, വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്‌ഇ, രണ്ടാം ജനറേഷന്‍ എയര്‍പോഡ്‌സ് മാക്‌സ്, പുതിയ രണ്ട് എയര്‍പോഡ്‌സ് മോഡലുകള്‍, ഐഒഎസ് 18 എന്നിവയുടെ അവതരണവും ആപ്പിള്‍ ഇവന്‍റില്‍ പ്രതീക്ഷിക്കാം.
മലയാളം വാർത്തകൾ/Photogallery/Money/Tech/
ഐഫോണ്‍ 16 സിരീസ് പ്രതീക്ഷിച്ചതിലും മുമ്പേ ഇന്ത്യയിൽ എത്തും; ആപ്പിൾ ലോഞ്ച് തീയതി പുറത്തുവിട്ടു
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories