TRENDING:

ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ചിനായി കണ്ണുംനട്ട് ലോകം; അമ്പരപ്പിക്കുന്ന മാറ്റങ്ങളെന്ന് റിപ്പോർട്ടുകൾ

Last Updated:
പുതിയ സീരീസ് ഫോൺ ഡിസ്പ്ലേയിൽ രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് അവതരിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ
advertisement
1/5
ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ചിനായി കണ്ണുംനട്ട് ലോകം; അമ്പരപ്പിക്കുന്ന മാറ്റങ്ങളെന്ന് റിപ്പോർട്ടുകൾ
ആപ്പിൾ ഐഫോൺ 16 സീരിസിന്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് ലോകം. നാളെ, സെപ്തംബർ 9നാണ് ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്യുന്നത്.എന്നാൽ ലോഞ്ചിംഗിന് മുൻപ് ഫോണിനെപ്പറ്റിയുള്ള ചില നിർണായക വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണെന്നാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്
advertisement
2/5
പുതിയ സീരീസ് ഫോൺ ഡിസ്പ്ലേയിൽ രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് അവതരിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ . ഐഫോൺ 16ന്റെ എൽഇഡി ഡിസ്പ്ലേയിൽ മൈക്രോ ലെൻസ് ടെക്നോളജിയായിരിക്കും ഉള്ളത് എന്നതാണ് പുറത്തു വരുന്ന ഒരു വിവരം. ബാറ്ററി ലൈഫ് കൂടുതൽ നിലനിർത്താൻ കഴിയുന്ന ഈ ടെക്നോളജി വൈദ്യുതി ഉപയോഗം കുറച്ച് കൂടുതൽ ബ്രൈറ്റ്നസ് ഡിസ്പ്ളേയ്ക്ക് നൽകാൻ സഹായിക്കുന്നു.
advertisement
3/5
ബോർഡർ റിഡക്ഷൻ സ്ട്രക്ചർ സാങ്കേതിക വിദ്യ പുതിയ ഫോണിൽ ഉപയോഗിക്കും എന്നാണ് പുറത്തു വരുന്ന മറ്റൊരു വിവരം. ഈ സാങ്കേതിക വിദ്യ വരുമ്പോൾ ബെസ്സേൽസിന്റെ വലിപ്പം കുറയുകയും ഫോൺ ഡിസ്പ്ളേയുടെ ലേഔട്ട് ആകർഷകമാവുകയും ചെയ്യുന്നു. എന്നാൽ ഈ രണ്ട് മാറ്റങ്ങളുണ്ടെന്ന കാര്യത്തിൽ ആപ്പിൾ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
advertisement
4/5
പുതിയ സീരീസിലെ വീഡിയോ റെക്കോഡിഗ് ഫീച്ചറുകളെപ്പറ്റിയുള്ള വാർത്തകളും പുറത്തുവരുന്നുണ്ട് . ടച്ച് സെൻസിറ്റീവായ ക്യാപ്ചർ ബട്ടണുകൾ പുതിയ ഫോണിൽ കാണുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമെ 120 ഫ്രെയിം പെർ സെക്കൻഡിൽ 4കെ ദൃശ്യമികവോടെ ചിത്രീകരിക്കാൻ ഐഫോൺ 16 പ്രോയ്ക്കാകുമെന്നാണ് വിവരം. ക്യാപ്ച്ചർ സ്പീഡ് കൂടുന്നത് സ്ലോ മോഷൻ വീഡിയോകൾ ദൃശ്യ മികവോടെ എടുക്കുന്നതിന് സഹായകരമാകും
advertisement
5/5
നാളെയാണ് ആപ്പിൾ ഐഫോൺ 16 സീരീസ് ഫോണുകൾ പുറത്തിറങ്ങുക. ഐഫോൺ 16, ഐഫോൺ 16 പ്ളസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് പുതിയ സീരീസിൽ വരുന്നത്. ലോഞ്ചിനൊപ്പെ പുതിയ എഐ ടൂളുകളും അപ്ഡേറ്റുകളും ആപ്പിൾ പുറത്തിറക്കാനും സാധ്യതയുണ്ട്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
ആപ്പിൾ ഐഫോൺ 16 സീരീസ് ലോഞ്ചിനായി കണ്ണുംനട്ട് ലോകം; അമ്പരപ്പിക്കുന്ന മാറ്റങ്ങളെന്ന് റിപ്പോർട്ടുകൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories