Realme C55 Review: Realme C55 Review: ബജറ്റ് ഫോണ്‍ റിയൽമീ സി55 വിപണിയിൽ; വില 10,999 രൂപ മുതൽ
- Published by:Rajesh V
- news18-malayalam
Last Updated:
റിയൽമീ സി55 സ്മാർട്ട് ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം
advertisement
1/5

കുറഞ്ഞ കാലയളവ് കൊണ്ട് ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയെടുത്ത സ്മാർട്ട്ഫോൺ നിർമാതാക്കളാണ് റിയൽമീ. അടുത്തിടെ റിയൽമി ആഗോള വിപണിയിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമീ സി55. (Image- Realme)
advertisement
2/5
പ്രീമിയം ഡിസൈനിലാണ് റിയൽമീ സി55 കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. റിയൽമീ സി55 സ്മാർട്ട് ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം. (Image- Realme)
advertisement
3/5
6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ പാനലാണ് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി88 പ്രോസസറിലാണ് പ്രവർത്തനം. ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. (Image- Realme)
advertisement
4/5
റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 64 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് പിൻ ക്യാമറ. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടു കൂടിയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. (Image- Realme)
advertisement
5/5
4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 10,999 രൂപയും, 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 11,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 13,999 രൂപയുമാണ് വില. ഇന്ന് മുതലാണ് ഈ ഹാൻഡ്സെറ്റ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. (Image- Realme)
മലയാളം വാർത്തകൾ/Photogallery/Money/Tech/
Realme C55 Review: Realme C55 Review: ബജറ്റ് ഫോണ്‍ റിയൽമീ സി55 വിപണിയിൽ; വില 10,999 രൂപ മുതൽ