TRENDING:

വരാൻ പോകുന്ന കാലം! തൃശൂർപൂര നഗരിയിലെ റോബോട്ടിക്സ് എക്സ്പോ

Last Updated:
പൂരം എക്‌സിബിഷന്റെ ഭാഗമായി ഏപ്രിൽ നാലിന് ആരംഭിച്ച എക്സ്പോ മെയ് 22 വരെ നടക്കും
advertisement
1/8
വരാൻ പോകുന്ന കാലം! തൃശൂർപൂര നഗരിയിലെ റോബോട്ടിക്സ് എക്സ്പോ
പൂരനഗരിയിൽ ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി റോബോട്ടിക്സ് എക്സ്പോ. തൃശൂർ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് ആണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. പൂരം എക്‌സിബിഷന്റെ ഭാഗമായി ഏപ്രിൽ നാലിന് ആരംഭിച്ച എക്സ്പോ മെയ് 22 വരെ നടക്കും.
advertisement
2/8
ഹലോ ബോട്‌സ് 23 (Hello Botz 23) എന്ന് പേരിട്ടിരിക്കുന്ന എക്സിബിഷനിൽ, റോബോട്ടിക്സിലെ ഏറ്റവും നൂതനവും അത്യാധുനികവുമായ സംഭവവികാസങ്ങൾ ഇൻകർ പ്രദർശിപ്പിക്കും. 
advertisement
3/8
ശസ്ത്രക്രിയകളിൽ സഹായിക്കുന്ന റോബോട്ടുകൾ മുതൽ വയലുകളിൽ കർഷകരെ സഹായിക്കുന്നത് വരെയുള്ള വൈവിധ്യമാർന്ന ജോലികൾക്കായി നിയോഗിക്കുന്ന റോബോട്ടുകളെ സന്ദർശകർക്ക് കാണാം.
advertisement
4/8
സാങ്കേതികവിദ്യയുടെ പരിണാമത്തിലൂടെ ഒരാളെ നയിക്കുന്ന സെൻസറുകളുള്ള 50 അടി ഇന്ററാക്ടീവ് ഭിത്തിയാണ് അതിഥികളെ സ്വാഗതം ചെയ്യുക.
advertisement
5/8
റോബോട്ടുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഡസ്ട്രിയൽ റോബോട്ടുകൾ എന്നിവ ഹാൾമാർക്കുകളായി പ്രവർത്തിക്കും. ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന വിഭാഗവും സന്ദർശകർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.
advertisement
6/8
 റോബോട്ടിക്‌സിലെ ഏറ്റവും നൂതനവും അത്യാധുനികവുമായ സംഭവവികാസങ്ങൾ ഇൻകർ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
advertisement
7/8
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സാങ്കേതിക മേഖലയിൽ നാം കൈവരിച്ച പുരോഗതികൾ നേരിട്ട് പഠിക്കാനും അനുഭവിക്കാനുമുള്ള മികച്ച അവസരമാണ് എക്‌സ്‌പോയിലൂടെ ലഭിക്കുകയെന്ന് ഇൻകർ റോബോട്ടിക്‌സ് സ്ഥാപകൻ രാഹുൽ പി ബാലചന്ദ്രൻ പറഞ്ഞു.
advertisement
8/8
4500 ചതുരശ്ര അടി വിസ്തീർണമുള്ള വേദിയിലാണ് പ്രദർശനം. നാവോ, ഡോബോട്ട് മജീഷ്യൻ, ഡോബോട്ട് എം1, കുക്കിംഗ് റോബോട്ട്, ഫാംബോട്ട് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത റോബോട്ടുകളെ ആളുകൾക്ക് തനതായ പ്രവർത്തനക്ഷമതയോടെ പ്രദർശന വേദിയിൽ കാണാം.
മലയാളം വാർത്തകൾ/Photogallery/Money/Tech/
വരാൻ പോകുന്ന കാലം! തൃശൂർപൂര നഗരിയിലെ റോബോട്ടിക്സ് എക്സ്പോ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories