TRENDING:

കൊടുംവേനലിൽ ആശ്വാസമാകാൻ 'കുഞ്ഞൻ ഫാൻ' തരംഗമാകുന്നു

Last Updated:
ഹാവൽസ് കമ്പനി പുറത്തിറക്കിയ ഒരു ഉൽപന്നമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹാവെൽസ് കമ്പനിയുടെ മിനി യോ 110 എംഎം പേഴ്സണൽ ഫാൻ ആണ് വിപണിയിൽ ശ്രദ്ധേയമാകുന്നത്. . (All Images credit - https://www.amazon.in/Havells-Mini-110mm-Personal-Grey/dp/B097DCXVKJ)
advertisement
1/20
കൊടുംവേനലിൽ ആശ്വാസമാകാൻ 'കുഞ്ഞൻ ഫാൻ' തരംഗമാകുന്നു
വേനലിൽ വെന്തുരുകുകയാണ് നാടും നഗരവുമൊക്കെ. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കനത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ എസി, എയർകൂളർ, ഫാൻ എന്നിവയുടെ വിൽപന ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പം വ്യക്തിഗതമായി ഉപയോഗിക്കാവുന്ന കുഞ്ഞൻ ഫാനുകളും വിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. ഹാവൽസ് കമ്പനി പുറത്തിറക്കിയ ഒരു ഉൽപന്നമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹാവെൽസ് കമ്പനിയുടെ മിനി യോ 110 എംഎം പേഴ്സണൽ ഫാൻ ആണ് വിപണിയിൽ ശ്രദ്ധേയമാകുന്നത്. 
advertisement
2/20
പ്രധാനമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ഫാൻ USB കേബിൾ വഴി ചാർജ് ചെയ്യാനാകും
advertisement
3/20
സാധാരണ ഫാനുകളെ അപേക്ഷിച്ച് വലുപ്പത്തിൽ കുഞ്ഞനാണ് ഹാവൽസ് മിനി യോ ഫാൻ. ഈ ഫാനിന് 26.7 സെന്റീമീറ്റർ ഉയരവും 13.3 സെന്റീമീറ്റർ വീതിയും മാത്രമാണുള്ളത്. 
advertisement
4/20
എവിടേക്കുവേണമെങ്കിലും അനായാസം കൊണ്ടുപോകാനാകുമെന്നതാണ് ഈ ഫാനിന്‍റെ പ്രധാന സവിശേഷത. ഈ ഫാൻ അടുക്കളയിലും ഹാളിലും ഭക്ഷണമേശയിലും ഓഫീസിലുമൊക്കെ അനായാസം കൊണ്ടുപാകനാകും. 
advertisement
5/20
യാത്ര ചെയ്യുന്നവർക്കും ഈ ഫാൻ ഫലപ്രദമാണ്
advertisement
6/20
ടേൺ ഓൺ ബട്ടൻ അമർത്തി അനായാസം പ്രവർത്തിപ്പിക്കാനാകും. 
advertisement
7/20
ഈ ഫാനിന് 2 സ്പീഡ് മോഡുകളുണ്ട്. കുറച്ച് കാറ്റ് മതിയെങ്കിൽ  ബട്ടൻ ഒരു തവണ അമർത്തുക. കൂടുതൽ വേഗത്തിലുള്ള കാറ്റ് വേണമെങ്കിൽ രണ്ടാമതും അമർത്തുക. 
advertisement
8/20
അഞ്ച് വാട്ട് കറണ്ടാണ് ഇത് പ്രവർത്തിക്കാനായി എടുക്കുന്നത്. 
advertisement
9/20
ഈ ഫാനിന്‍റെ ഭാരം 575 ഗ്രാം മാത്രമാണ്
advertisement
10/20
ഈ ഫാൻ വാങ്ങുമ്പോൾ ബോക്സിൽ  ഫാൻ, 1 N USB കേബിൾ, ഒരു വർഷത്തെ വാറണ്ടി കാർഡ് എന്നിവ ഉണ്ടാകും
advertisement
11/20
ഉത്തരാഖണ്ഡിലെ പ്ലാന്‍റിൽനിന്ന് പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടാണ് ഈ ഫാൻ നിർമ്മിച്ചിരിക്കുന്നതെന്ന് ഹാവെൽസ് ഇന്ത്യ ലിമിറ്റഡ് പറഞ്ഞു.
advertisement
12/20
ഒരു തവണ ഫുൾ ചാർജ് ചെയ്താൽ മൂന്നു മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ ഈ ഫാനിന് കഴിയും.
advertisement
13/20
ഈ ഫാനിന് ഒരു ലെതർ ഹാൻഡിൽ ഉണ്ട്. അതിനാൽ ഇത് എവിടെയും തൂക്കിയിടാനാകും
advertisement
14/20
ഈ ഫാനിന് മാറ്റിസ്ഥാപിക്കാവുന്ന കാർബൺ ഫിൽട്ടർ ഉണ്ട്. അതിനാൽ നല്ല ശുദ്ധമായ കാറ്റ് എപ്പോഴും ലഭ്യമാക്കുന്നു
advertisement
15/20
ഈ ഫാനിന് കമ്പനി 1 വർഷത്തെ വാറന്റി നൽകുന്നു.
advertisement
16/20
ഈ ഫാൻ ശുദ്ധവായു മാത്രമല്ല, സുഖകരമായ വായു പ്രവാഹവും നൽകുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു
advertisement
17/20
ഈ ഫാൻ കറുപ്പ്, വെള്ള നിറങ്ങളിൽ ലഭ്യമാണ്
advertisement
18/20
ഈ ഫാൻ ഒരാൾക്ക് മാത്രമെ ഉപയോഗിക്കാനാകൂവെന്നത് ഒരു ന്യൂനതയാണ്. ഒരു മുറിയിൽ രണ്ട് പേരുണ്ടെങ്കിൽ രണ്ടുപേർക്കുമായി ഇതിൽനിന്ന് കാറ്റ് ലഭിക്കില്ല. 
advertisement
19/20
ഈ ഫാനിന്റെ എംആർപി വില 3,520 രൂപയാണെങ്കിലും, ആമസോണിൽ ഇത് 60 ശതമാനം കിഴിവോടെ 1,399 രൂപയ്ക്ക് ലഭ്യമാണ്. 
advertisement
20/20
Disclaimer- ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത് ആമസോണിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ആളുകൾ നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്.  ന്യൂസ് 18 ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കുക. അതുകൊണ്ട് ഇത് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇതിെക്കുറിച്ച് നന്നായി മനസിലാക്കിയശേഷം മാത്രം വാങ്ങുക
മലയാളം വാർത്തകൾ/Photogallery/Money/Tech/
കൊടുംവേനലിൽ ആശ്വാസമാകാൻ 'കുഞ്ഞൻ ഫാൻ' തരംഗമാകുന്നു
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories