വിവോയുടെ V40 ഇന്ത്യൻ വിപണിയിൽ ഇന്നെത്തും; വിലയും ഫീച്ചറുകളും അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
നിരവധി പുത്തൻ ഫീച്ചറുകളുമായി എത്തുന്ന വിവോയുടെ പുതിയ വി 40 നാൽപ്പതിനായിരം രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ ഗണത്തിലാണ് മത്സരത്തിനൊരുങ്ങുന്നത്.
advertisement
1/5

വിവോയുടെ ഏറ്റവും പുതിയ ക്യാമറ സെൻട്രിക്ക് മിഡ് റേഞ്ച് സ്മാർട്ട് ഫോണായ വി 40 ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിൽ എത്തുകയാണ്. നിരവധി പുത്തൻ ഫീച്ചറുകളുമായി എത്തുന്ന വിവോയുടെ പുതിയ വി 40 നാൽപ്പതിനായിരം രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ ഗണത്തിലാണ് മത്സരത്തിനൊരുങ്ങുന്നത്. എറ്റവും നൂതനമായ ഒപ്റ്റിക്കൽ സാങ്കേതിക വിദ്യയുമായി വരുന്ന ക്യാമറയും കൂടുതൽ ബാറ്ററി ലൈഫുമാണ് വിവോയുടെ വി40 സ്മാർട്ട് ഫോണിൻ്റെ പ്രധാന പ്രത്യേകതകളായി കമ്പനി ഉയർത്തിക്കാണിക്കുന്നത്.
advertisement
2/5
സാംസങ്ങിന്റെ ഐഎസ്ഒ സെൽ ജിഎൻജെ സെൻസറോട് കൂടിയ ഒഐഎസ് സപ്പോർട്ടുള്ള 50 എം.പി സെയ്സ് ഒപ്ടിക്സിസ് ലെൻസ് ക്യാമറയും ഒപ്പം 50 എംപി അൾട്ട്രാ വൈഡ് ആംഗിൾ ലെൻസുള്ള ക്യാമറയും കൂടിയ ഡ്യുവൽ ക്യാമറ സംവിധാനമാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. വീഡിയോ കോളിനും സെൽഫിക്കുമായി 50 എംപി ക്യാമറ മുന്നിലുണ്ട്. ഇതിൽ ഫോർ കെ വീഡിയോ റെക്കോഡും സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
advertisement
3/5
മിനുസമുള്ള ഡിസൈനോടു കൂടുയ കനം കുറഞ്ഞ വി 40 സ്മാർട്ട് ഫോണിന് 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ളേയാണ് കമ്പനി നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ് ഡ്രാഗൺ ഏഴാം ജനറേഷൻ ചിപ്പ് സെറ്റാണ് സ്മാർട്ട് ഫോണിലുള്ളത്. കൂടാതെ മികച്ച ഗ്രാഫിക്സിനായി അഡ്രേനോ 720 ജിപിയും ഉപയോഗിച്ചിരിക്കുന്നു. 8 ജിബി വരെ റാമും സ്റ്റോറേജ് കപ്പാസിറ്റി 512 ജിബി വരെയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
advertisement
4/5
ആൻഡ്രോയിഡ് 14 നെ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ ഒ.എസ് അപ്ഡേറ്റും മൂന്ന് വർഷത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 80 വാട്ട് ഫാസ്റ്റ് ചാർജിംഗോട് കൂടിയ 5500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത് കൂടാതെ ഐപി68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റിംഗും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
5/5
വിവോ വി40 ൻ്റെ 8ജി.ബി റാം/128ജി.ബി വേരിയൻ്റിൻ്റെ വില 34,999 രൂപയാണ്. 8ജിബി റാം/256 ജി.ബി വേരിയൻ്റിന് 36,999 രൂപയും 12 ജി.ബി റാം /521 ജി.ബി വേരിയൻ്റിന് 41,999 രൂപയുമാണ് വില. ജാൻജെസ് ബ്ളു, ലോട്ടസ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ വിവോ വി 40 ലഭ്യമാണ്
മലയാളം വാർത്തകൾ/Photogallery/Money/Tech/
വിവോയുടെ V40 ഇന്ത്യൻ വിപണിയിൽ ഇന്നെത്തും; വിലയും ഫീച്ചറുകളും അറിയാം