TRENDING:

ബാങ്കുകൾ അഞ്ചുദിനമാക്കുമ്പോൾ രാവിലെയും വൈകിട്ടും 15 മിനിറ്റ്‌ അധികം പ്രവർത്തിക്കും

Last Updated:
പ്രവൃത്തിദിനങ്ങളിൽ രാവിലെ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റും നീട്ടാനാണ് തീരുമാനം. പണമിടപാട് സമയത്തിന് മാറ്റമില്ല.
advertisement
1/5
ബാങ്കുകൾ അഞ്ചുദിനമാക്കുമ്പോൾ രാവിലെയും വൈകിട്ടും 15 മിനിറ്റ്‌ അധികം പ്രവർത്തിക്കും
കൊച്ചി : ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചു ദിവസമാക്കുമ്പോൾ അരമണിക്കൂർ അധികം പ്രവർത്തിക്കേണ്ടതെങ്ങനെയെന്നത് സംബന്ധിച്ച് തീരുമാനമായി. ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ തമ്മിലാണ് ധാരണ. സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക് അസോസിയേഷന് കത്ത് നൽകി.
advertisement
2/5
പ്രവൃത്തിദിനങ്ങളിൽ രാവിലെ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റും നീട്ടാനാണ് തീരുമാനം. പണമിടപാട് സമയത്തിന് മാറ്റമില്ല.രാവിലെ അരമണിക്കൂർ കൂട്ടണമെന്നായിരുന്നു ജീവനക്കാർ ആദ്യം ആവശ്യപ്പെട്ടിരുന്നത്. വൈകീട്ട് അരമണിക്കൂറെന്ന ആവശ്യമാണ് ഓഫീസർമാരുടെ സംഘടന മുന്നോട്ടുവച്ചിരുന്നത്.
advertisement
3/5
മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം വർധിപ്പിച്ച് എല്ലാ ശനിയാഴ്ചകളും അവധിയായി പ്രഖ്യാപിക്കണമെന്ന് ബാങ്ക് ജീവനക്കാർ ഏറെ നാളായി ആവശ്യപ്പെടുന്നു. എന്നാൽ, അധിക ജോലി സമയം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മിൽ തർക്കം ഉടലെടുത്തു. ഇപ്പോൾ തുറക്കുന്ന സമയം നേരത്തേയാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ നിർദ്ദേശിക്കുമ്പോൾ നിലവിലെ ക്ലോസിംഗ് സമയത്തിന് അര മണിക്കൂർ കൂടി നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
advertisement
4/5
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ് എന്നിവർ രാവിലെ അരമണിക്കൂർ കൂടി സമയം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക് അസോസിയേഷന് കത്ത് നൽകിയിരുന്നു.
advertisement
5/5
അതേസമയം, അടച്ചുപൂട്ടൽ സമയം നീട്ടണമെന്ന് ദേശീയ ഉദ്യോഗസ്ഥരുടെ സംഘടന ഇന്ത്യൻ ബാങ്ക് അസോസിയേഷനോട് ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവരാണ് കത്ത് നൽകിയത്.
മലയാളം വാർത്തകൾ/Photogallery/Money/
ബാങ്കുകൾ അഞ്ചുദിനമാക്കുമ്പോൾ രാവിലെയും വൈകിട്ടും 15 മിനിറ്റ്‌ അധികം പ്രവർത്തിക്കും
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories