കൊച്ചിയിൽ പിടിയിലായത് ഹെൽമറ്റില്ലാത്ത174 പേർ; നാളെ മുതൽ പിൻസീറ്റ് യാത്രക്കാർക്കെതിരെയും നടപടി
Last Updated:
ഞായറാഴ്ചത്തെ പരിശോധനയിൽ പിഴയിനത്തില്‍ 1,86,500/ രൂപ ഈടാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.
advertisement
1/5

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 174 പേര്‍ക്കെതിരെ നടപടിയെടുത്തു.
advertisement
2/5
പിന്‍സീറ്റ് യാത്രികരില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തവരെ ഉപദേശിച്ചു വിട്ടെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അടുത്ത ദിവസം മുതല്‍ പിന്‍സീറ്റ് യാത്രികര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹനം ഓടിക്കുന്നയാള്‍ പിഴ തുക അടയ്ക്കണം. ഇല്ലെങ്കില്‍ കോടതി നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
advertisement
3/5
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ച 46 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. അടുത്ത ദിവസം മുതല്‍ സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ഡ്രൈവര്‍ കുറ്റക്കാരനായിരിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.
advertisement
4/5
കൂടാതെ സ്വകാര്യ വാഹനങ്ങളില്‍ കുളിംഗ്ഫിലിം ഒട്ടിച്ച കുറ്റത്തിന് 27 പേര്‍ക്കെതിരെയും നടപടിയെടുത്തു. സ്വകാര്യ ബസുകളില്‍ ഡോര്‍ ഷട്ടര്‍ അടയ്ക്കാതെ സര്‍വ്വീസ് നടത്തിയ ആറു ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു. ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
advertisement
5/5
ഞായറാഴ്ചത്തെ പരിശോധനയിൽ പിഴയിനത്തില്‍ 1,86,500/ രൂപ ഈടാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
കൊച്ചിയിൽ പിടിയിലായത് ഹെൽമറ്റില്ലാത്ത174 പേർ; നാളെ മുതൽ പിൻസീറ്റ് യാത്രക്കാർക്കെതിരെയും നടപടി