TRENDING:

ചിങ്ങവനത്ത് ബസ് മറിഞ്ഞു: MC റോഡിൽ കോട്ടയത്തിനും ചങ്ങനാശേരിക്കുമിടയിൽ ഗതാഗതക്കുരുക്ക്

Last Updated:
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിങ്ങവനം സൌത്ത് ഇന്ത്യൻ ബാങ്കിനും പുത്തൻപാലത്ത് പെട്രോൾ പമ്പിനും സമീപത്തായാണ് അപകടമുണ്ടായത്
advertisement
1/4
ചിങ്ങവനത്ത് ബസ് മറിഞ്ഞു: MC റോഡിൽ കോട്ടയത്തിനും ചങ്ങനാശേരിക്കുമിടയിൽ ഗതാഗതക്കുരുക്ക്
കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ സ്വകാര്യ ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിഞ്ഞതിനെ തുടർന്ന് എം.സി റോഡിൽ കോട്ടയത്തിനും ചങ്ങനാശേരിക്കുമിടയിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
advertisement
2/4
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിങ്ങവനം സൌത്ത് ഇന്ത്യൻ ബാങ്കിനും പുത്തൻപാലത്ത് പെട്രോൾ പമ്പിനും സമീപത്തായാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്ന് ചങ്ങനാശേരിയിലേക്ക് വരുകയായിരുന്ന ബസ് റോഡരികിലെ പോസ്റ്റിലിടിച്ച് തെന്നിമാറി ഓടയിലേക്ക് മറിയുകയായിരുന്നു. 
advertisement
3/4
അപകടത്തിൽ 12 യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. 
advertisement
4/4
ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അൽപനേരം തടസപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ചിങ്ങവനത്ത് ബസ് മറിഞ്ഞു: MC റോഡിൽ കോട്ടയത്തിനും ചങ്ങനാശേരിക്കുമിടയിൽ ഗതാഗതക്കുരുക്ക്
Open in App
Home
Video
Impact Shorts
Web Stories