TRENDING:

ഇനി ഈ നമ്പരിൽ വിളിക്കൂ; തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ 'ചീറ്റ'കളെത്തും

Last Updated:
ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ചീറ്റാ സ്ക്വാഡുകളെ വിളിക്കാം.
advertisement
1/6
ഇനി ഈ നമ്പരിൽ വിളിക്കൂ; തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ ചീറ്റകളെത്തും
തിരുവനന്തപുരം: നഗരത്തിൽ വാഹനങ്ങളുടെ എണ്ണം അനുദിനം പെരുകുകയാണ്. രാവിലെയും വൈകിട്ടും ട്രാഫിക് ബ്ലോക്കും പതിവാണ് . ഇത് പരിഹരിക്കാനാണ് പൊലീസിന്റെ ചീറ്റ സ്ക്വാഡുകൾ ഇന്നുമുതൽ നിരത്തിലിറങ്ങിയത്.
advertisement
2/6
മുഴുവൻ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 ചീറ്റ സ്ക്വാഡുകളുണ്ടാകും. നോർത്ത് സൗത്ത് എന്നിങ്ങനെ നഗരത്തെ രണ്ടായി തിരിച്ചാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.
advertisement
3/6
ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇവരെ വിളിക്കാം. ഓരോ ചീറ്റ ടീമിനും മൊബൈൽ നമ്പറുകളും നൽകിയിട്ടുണ്ട്.
advertisement
4/6
പൊതുമരാമത്ത് വകുപ്പ്, വൈദ്യുതിബോർഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിങ്ങനെ സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ട്രാഫിക് ക്രമീകരണത്തിനും ചീറ്റകളുടെ സേവനം ലഭ്യമാകും.
advertisement
5/6
ചീറ്റ സ്ക്വാഡുകൾ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികളും നടത്തും.ഏതാനും ദിവസങ്ങളായി പരീക്ഷണാടിസ്ഥാനത്തിൽ ചീറ്റ സ്ക്വാഡുകളുടെ പ്രവർത്തനം നടത്തിയിരുന്നു.
advertisement
6/6
തിരുവനന്തപുരം തമ്പാനൂരിൽ ചീറ്റാ സ്ക്വാഡുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ അടുത്തിടെ ഡിജിപി വിളിച്ച യോഗത്തിലാണ് ചീറ്റാ സ്ക്വാഡുകൾ എന്ന ആശയം പ്രഖ്യാപിച്ചത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ഇനി ഈ നമ്പരിൽ വിളിക്കൂ; തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ 'ചീറ്റ'കളെത്തും
Open in App
Home
Video
Impact Shorts
Web Stories