പ്ലാസ്റ്റിക്കിന്റെ ഭീകരത ഓർമ്മപ്പെടുത്തി കൊച്ചിയിലെ ക്രിസ്മസ് ട്രീകൾ
Last Updated:
കൊച്ചിയിലെ ഹോട്ടലുകളും പോർട്ട് ട്രസ്റ്റുമാണ് പ്ലാസ്റ്റിക്കിന്റെ ഭീകരത ഓർമ്മിപ്പിച്ചു കൊണ്ട് ക്രിസ്മസ് ആഘോഷിക്കുന്നത്.
advertisement
1/9

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ക്രിസ്മസിനോട് ഇനി വിട പറയാം. ട്രീ ഒരുക്കുമ്പോഴും നക്ഷത്രം ഒരുക്കുമ്പോഴും ഓർക്കുക, ഇത് ഭാവിതലമുറയ്ക്ക് ബാധ്യതയാകരുത്. കൊച്ചിയിലെ ഹോട്ടലുകളും പോർട്ട് ട്രസ്റ്റുമാണ് ഈ ഓർമ്മപ്പെടുത്തലുമായി ക്രിസ്മസ് ആഘോഷിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഭീകരതയെ ഓർമ്മിപ്പിച്ചു കൊണ്ട് ഇവർ ഒരുക്കിയ ക്രിസ്മസ് ട്രീകൾ ശ്രദ്ധേയമാകുന്നു.
advertisement
2/9
പ്ലാസ്റ്റിക് എന്ന ഭീകര വിപത്തിനെ ഓർമ്മപ്പെടുത്തുന്നതാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കാസിനോ ഹോട്ടൽ, താജ്, സി.ഐ.എസ്.എഫ്., കേന്ദ്രീയ വിദ്യാലയം തുടങ്ങിയവർ ചേർന്ന് ഒരുക്കിയ 24 അടി ഉയരമുള്ള ക്രിസ്മസ് ട്രീ.
advertisement
3/9
കൊച്ചി വെല്ലിങ്ങ്ടൺ ഐലൻഡിലെ ഓഫിസുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒരു മാസം പുറം തള്ളിയ 25000 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം. അഞ്ച് കിലോമീറ്റർ മാത്രം ചതുരശ്ര വിസ്തീർണ്ണമുള്ള പ്രദേശത്തു നിന്ന് മാത്രം ഒരു മാസം പുറം തളളുന്ന ഒറ്റത്തണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഭീതിദമായ കണക്കാണ് ഇത് വ്യക്തമാക്കുന്നത്.
advertisement
4/9
ക്രിസ്മസ് ട്രീ പ്ലാസ്റ്റിക്കിനെ ഒഴിവാക്കിക്കൊണ്ട് പാഴ്ത്തടികൾ ഉപയോഗിച്ചാണ് കൊച്ചി ലെ-മെറിഡിയൻ ഹോട്ടൽ ക്രിസ്മസ് ട്രീ ഒരുക്കിയത്.
advertisement
5/9
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് എടുത്ത പായ്ക്കിങ്ങിന് ഉപയോഗിക്കുന്ന പാഴ്ത്തടികളുടെ 190 കഷ്ണങ്ങളിൽ നിന്നാണ് ക്രിസമസ് ട്രീ ഉയർന്നത്. പല വലുപ്പത്തിലുള്ള തടികൾ ഒരു ഇരുമ്പ് ദണ്ഡിൽ കൊരുത്ത് ട്രീയുടെ രൂപത്തിൽ അടുക്കുകയായിരുന്നു. പശയോ ആണിയോ ഉപയോഗിച്ചിട്ടില്ല.
advertisement
6/9
തെങ്ങിൻ മടലുകൾ അടുക്കിയും മനോഹരമായ ക്രിസ്മസ്ട്രീ ഒരുക്കിയിട്ടുണ്ട് ലെ മെറിഡിയൻ. മുന്നോറോളം മടലുകൾ പ്രത്യേകരീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
advertisement
7/9
ഇതിന് 25 അടിയോളം ഉയരമുണ്ട്. കേരളത്തിൽ ഏറ്റവുമധികം ലഭ്യമാകുന്ന വസ്തു എന്ന നിലയിലാണ് തെങ്ങിൻ മടൽ തെരഞ്ഞെടുത്തത്.
advertisement
8/9
2019ലെ പ്രധാന സംഭവങ്ങളുടെ വാർത്തകൾ വന്ന പേപ്പറുകൾ കോർത്തിണക്കിയും ഇവിടെ മറ്റൊരു ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നു. 'ഓർമ്മകളുടെ മരം' എന്നാണ് ഇതിന്റെ പേര്.
advertisement
9/9
ഓരോ ക്രിസ്മസ് കാലത്തും ട്രീ ഒരുക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് കിലോഗ്രാം പ്ലാസ്റ്റിക്കാണ് ഇങ്ങനെ ഒഴിവാക്കുന്നത്. ജഗ്വാർ പോലെയുള്ള വാഹന നിർമ്മാണ കമ്പിനികളുടെ ഷോറൂമുകളും പാഴ് വസ്തുക്കൾ ഉപയോഗിച്ച് നഗരത്തിൽ ക്രിസ്മസ് ട്രീ ഒരുക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പ്ലാസ്റ്റിക്കിന്റെ ഭീകരത ഓർമ്മപ്പെടുത്തി കൊച്ചിയിലെ ക്രിസ്മസ് ട്രീകൾ