'ശാരീരിക അകലം, സാമൂഹിക ഒരുമ'; കോവിഡിനെ പ്രതിരോധിക്കാൻ അട്ടപ്പാടി മാതൃക
- Published by:Naseeba TC
- news18-malayalam
Last Updated:
ആളുകൾ നിശ്ചിത അകലം പാലിച്ച് വേണം സാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ നിൽക്കാൻ എന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകിയത്.
advertisement
1/7

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നാടെങ്ങും സജീവമാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കർശന നിയന്ത്രണങ്ങളുമുണ്ട്.
advertisement
2/7
വീട്ടിലേയ്ക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ രാവിലെ ഏഴു മുതൽ വൈകീട്ട് 5 വരെയേ കടകൾ തുറക്കാൻ പാടുള്ളു. അതു കൊണ്ടു തന്നെ ഈ സമയങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്.
advertisement
3/7
ആളുകൾ നിശ്ചിത അകലം പാലിച്ച് വേണം സാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ നിൽക്കാൻ എന്ന നിർദ്ദേശമാണ് ആരോഗ്യവകുപ്പ് നൽകിയത്.
advertisement
4/7
ഇതിനായി അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളിൽ കടകൾക്ക് മുന്നിൽ നിശ്ചിത അകലത്തിൽ കളം വരച്ചത് മാതൃകയായി.
advertisement
5/7
ആനക്കട്ടി മുതൽ മുക്കാലി വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരത്തിൽ കളം വരച്ചിട്ടുള്ളത്.
advertisement
6/7
സാമൂഹ്യ പ്രവർത്തക ഉമാ പ്രേമന്റെ സഹകരണത്തോടെ വോയ്സ് ഓഫ് അട്ടപ്പാടിയുടെ സന്നദ്ധ പ്രവർത്തകരാണ് കടകൾക്ക് മുന്നിൽ കളം വരച്ച് നൽകിയത്.
advertisement
7/7
ഇത് ഏറെ പ്രയോജകരമാണെന്ന് കടക്കാരും പറയുന്നു. കടയിൽ വരുന്നവർ ആരും ആവശ്യപ്പെടാതെ തന്നെ അകലം പാലിച്ചു നിൽക്കുന്നുവെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
'ശാരീരിക അകലം, സാമൂഹിക ഒരുമ'; കോവിഡിനെ പ്രതിരോധിക്കാൻ അട്ടപ്പാടി മാതൃക