തിരുവനന്തപുരം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചു
Last Updated:
ജല ശുദ്ധീകരണ ശാലകയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിർത്തിവച്ചിരുന്ന കുടിവെള്ള വിതരണമാണ് പൂർണമായും പുനഃസ്ഥാപിച്ചത്
advertisement
1/4

തിരുവനന്തപുരം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചു. അരുവിക്കരയിലെ 74, 86 എം എൽ ഡി ജല ശുദ്ധീകരണ ശാലകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന വേളയിലാണ് നഗരപ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിർത്തിവച്ചിരുന്നത്. ശുദ്ധീകരണ ശാലയിലെ കാലപഴക്കം ചെന്ന 4 പമ്പുകൾ മാറ്റി അത്യാധുനിക സംവിധാനമുള്ള 2 പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള പണികളാണ് നടത്തിയത്.
advertisement
2/4
നാല് ഘട്ടമായി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഇന്നലെ ഉച്ച വരെ നടന്നത്. ഇതിന്റെ ഭാഗമായി നഗരസഭയും ജല അതോറിറ്റിയും ബദൽ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
advertisement
3/4
മെഡിക്കൽ കോളേജ്, ആർ സി സി ഉൾപ്പെടെയുള്ള ആശുപത്രികളുടെ പ്രവർത്തനം ഒരു ഘട്ടത്തിലും മുടങ്ങാതിരിക്കാനും അധികൃതരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ സാധിച്ചു.
advertisement
4/4
അടുത്ത മാസം നാലാം തീയതിയാണ് അരുവിക്കര ജല ശുദ്ധീകരണ ശാലകളുടെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ നടക്കുക. അന്നും കുടിവെള്ള വിതരണം നിർത്തിവയ്‌ക്കേണ്ടി വരും.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
തിരുവനന്തപുരം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചു