അഴിയൂർ തീരത്തെ പ്ലാസ്റ്റിക് മുക്തമാക്കാൻ ഒരുകൈ സഹായവുമായി വിദേശികളും
Last Updated:
റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ എല്ലി, നെതർലന്റിലെ ഇഗ്നോ എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്
advertisement
1/6

ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5 കി.മീ. തീരദേശത്തും രണ്ട് കി.മി. കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്വം.റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ എല്ലി, നെതർലന്റിലെ ഇഗ്നോ എന്നിവരാണ് ഗ്രീൻ ആയുർവേദ ആശുപത്രി ഡോക്ടർമാരായ, ഡോ. ആതിര, ഡോ.അമ്യത ,സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതൽ കിരീ തോട് വരെയുള്ള കടൽ തീരം ശുചീയാക്കുവാൻ നാട്ടുകാരോടൊപ്പം പങ്ക് ചേർന്നത്.
advertisement
2/6
ആയുർവേദ ചികിൽസക്ക് വന്ന വിദേശികൾ പത്ര വാർത്ത കണ്ടതിനെ തുടർന്നാണ് സ്വയം മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത്. മത്സ്യ തൊഴിലാളി പ്രിയേഷ് മാളിയക്കൽ തോണിയിൽ രണ്ട് കി.മി.ദൂരത്ത് വല വിരിച്ച് കടലിലെ പ്ളാസ്റ്റിക്കുകൽ തീരത്ത് എത്തിച്ചു.
advertisement
3/6
50 കിലോ വരുന്ന ഓരോ വലയിലെ മത്സ്യങ്ങളുടെ കൂടെ 13 കിലോ പ്ലാസ്റ്റിക്ക് മാലിന്യമാണ് ലഭിച്ചത്. ഹരിത കർമ്മ സേന അംഗങ്ങൾ 100 കിലോയോളം കടൽ പ്ലാസ്റ്റിക്കുകൾ വേർതിരിച്ചും, കടൽ തീരത്ത് നിന്ന് നാലര ടൺ മാലിന്യങ്ങളും ശേഖരിച്ച് പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റിൽ പുനരുപയോഗത്തിനായി എത്തിച്ചു.
advertisement
4/6
രാവിലെ ആരംഭിച്ച കടൽ ശുചീകരണ പ്രവൃത്തി പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പക്ടർ, മോളി, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
advertisement
5/6
തുടർന്ന് കടൽതീരത്തെ വീടുകളിൽ ബോധവൽക്കരണ സന്ദേശം എത്തിച്ചു. ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക്ക് ശേഖരിച്ച് നൽകേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് വീടുകളിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥൻമാരും നേരിട്ട് പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തി.
advertisement
6/6
കീരീതോടിന്റെ മാലിന്യം കെട്ടിയ ഭാഗം ജെ സി ബി ഉപയോഗിച്ച് വ്യത്തിയാക്കി. രണ്ടാംഘട്ട ശുചീകരണം മെയ് 17 ന് നടക്കും.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
അഴിയൂർ തീരത്തെ പ്ലാസ്റ്റിക് മുക്തമാക്കാൻ ഒരുകൈ സഹായവുമായി വിദേശികളും