വിവാഹത്തിന് സുഹൃത്തുക്കളുടെ തമാശ; വധുവും വരനും ആശുപത്രിയിൽ
Last Updated:
വിവാഹശേഷം ഭക്ഷണംകഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്.
advertisement
1/6

കൊയിലാണ്ടി: വിവാഹത്തിന് സുഹൃത്തുക്കൾ ഒപ്പിച്ച തമാശ അതിരുവിട്ടതോടെ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഒരു ഉൾപ്രദേശത്തു നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം.
advertisement
2/6
വിവാഹത്തിനിടെ സുഹൃത്തുക്കൾ ഒരുക്കിയ തമാശയുടെ ഭാഗമായി വധുവിനെയും വരനെയും കൊണ്ട് കാന്താരി മുളക് കലക്കിയ വെള്ളം കുടിപ്പിച്ചു. എന്നാൽ ഇത് വിനയാവുകയായിരുന്നു.
advertisement
3/6
വെള്ളം കുടിച്ചതിനെ തുടർന്ന് ഇരുവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
advertisement
4/6
വിവാഹശേഷം ഭക്ഷണംകഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്.
advertisement
5/6
കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തെങ്കിലും വധുവിനും വരനും പരാതിയില്ലെന്ന് എഴുതി നൽകിയതിനാൽ കേസെടുത്തില്ല.
advertisement
6/6
വിവാഹത്തിന് വധൂവരന്മാരെ തമാശയ്ക്ക് റാഗ് ചെയ്യുന്നത് ഇപ്പോൾ ഒരു ട്രെന്റാണ്. പല സ്ഥലങ്ങളിലും തമാശ അതിരുവിട്ട് അടിപിടിയിൽ വരെ എത്താറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
വിവാഹത്തിന് സുഹൃത്തുക്കളുടെ തമാശ; വധുവും വരനും ആശുപത്രിയിൽ