TRENDING:

നിലമ്പൂർ മുണ്ടേരിയിലേക്ക് തൂക്കുപാലമായി; ആശ്വാസത്തോടെ ആദിവാസി കോളനി നിവാസികൾ

Last Updated:
മലപ്പുറം: പ്രളയം മൂലം ഒറ്റപ്പെട്ട നിലമ്പൂർ മുണ്ടേരിയിലെ ആദിവാസി കോളനികളിലേക്ക് ഉള്ള തൂക്കു പാലം കളക്ടർ ജാഫർ മാലിക് തുറക്കുമ്പോൾ അത് ജില്ലയിലെ റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് അഭിമാന നിമിഷം കൂടിയാണ്. റിപ്പോർട്ടും ചിത്രങ്ങളും സി.വി അനുമോദ്
advertisement
1/5
നിലമ്പൂർ മുണ്ടേരിയിലേക്ക് തൂക്കുപാലമായി; ആശ്വാസത്തോടെ ആദിവാസി കോളനി നിവാസികൾ
കഴിഞ്ഞ പ്രളയത്തിൽ മേഖലയിലേക്ക് ഉള്ള ഏക തൂക്കുപാലം തകർന്നിരുന്നു. ഇതോടെ ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയംപുഴ കോളനിക്കാര്‍ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇടപെട്ട് തൂക്കുപാലം നിർമ്മിച്ചത്.
advertisement
2/5
അന്ന് ഹെലികോപ്ടറിൽ ആണ് കോളനിവാസികൾക്ക്‌ അവശ്യ വസ്തുക്കൾ എത്തിച്ചത്. ഒരിക്കൽ സാഹസികമായി പുഴ ചങ്ങാടത്തിൽ മുറിച്ച് കടന്നും. പ്രളയത്തിന്റെ ദുരിതം വെള്ളം ഒഴിഞ്ഞശേഷവും തുടർന്നു.
advertisement
3/5
മുള കൊണ്ട് ഉണ്ടാക്കിയ ചങ്ങാടത്തിൽ അതി സാഹസികമായി വേണം മൂന്ന് കോളനിവാസികൾക്ക് പുഴ കടക്കാൻ. സ്ഥിരം പാലം യാഥാർഥ്യമാകാൻ എട്ട് മാസമെങ്കിലും എടുക്കും എന്നതിനാലാണ് തൂക്കു പാലം നിർമ്മിക്കാൻ ഭരണകൂടം തീരുമാനിച്ചത്.
advertisement
4/5
ഈ ആശയം മുന്നോട്ട് വച്ചതും അതിന് ധന സമാഹരണം നടത്തിയതും റവന്യൂ ജീവനക്കാർ തന്നെ. ആറ് ലക്ഷം രൂപയോളം ആണ് ഇവർ സമാഹരിച്ചത്.
advertisement
5/5
ഒക്‌ടോബര്‍ 24ന് ആണ് പാലം നിർമിച്ചു തുടങ്ങിയത്. നവംബർ ആറിന് വൈകുന്നേരം പാലം യാഥാർത്ഥ്യമായി. കളക്ടർ ജാഫർ മാലിക് അത് നാടിന് തുറന്നു കൊടുത്തതോടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു മലപ്പുറം മാതൃക കൂടി ലോകം കാണുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
നിലമ്പൂർ മുണ്ടേരിയിലേക്ക് തൂക്കുപാലമായി; ആശ്വാസത്തോടെ ആദിവാസി കോളനി നിവാസികൾ
Open in App
Home
Video
Impact Shorts
Web Stories