ഉപരിപഠനത്തിന് പോകണം; നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഭർത്താവിന്‍റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി പോയി
Last Updated:
യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞുങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
advertisement
1/4

കൊല്ലം: നാല് മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഉപേക്ഷിച്ച് യുവതി വീട്ടുകാർക്കൊപ്പം പോയി. തനിക്ക് ഉപരിപഠനത്തിന് പോകണമെന്ന് പറഞ്ഞാണ് കുഞ്ഞുങ്ങളെ ഭർത്താവിന്‍റെ വീട്ടിലാക്കി യുവതി കൊട്ടാരക്കരയിലെ സ്വന്തം വീട്ടിലേക്ക് പോയത്.
advertisement
2/4
പ്രണയവിവാഹമായിരുന്നു യുവതിയുടേത്. മാസം തികയാതെ ആയിരുന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതിനെ തുടർന്ന് കുഞ്ഞുങ്ങൾ എസ് എ ടി ആശുപത്രിയിൽ കഴിഞ്ഞ മൂന്നുമാസം ചികിത്സയിലായിരുന്നു.
advertisement
3/4
രണ്ടാഴ്ച മുമ്പായിരുന്നു പനയം ചോനംചിറയിലെ വീട്ടിലെത്തിയത്. എന്നാൽ, ഉപരിപഠനത്തിനു പോകണമെന്ന് പറഞ്ഞ് കുഞ്ഞുങ്ങളായ ആരവിനെയും അഥർവിനെയും ഭർതൃവീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
advertisement
4/4
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് ശിശുവികസന ഓഫീസറുടെയും ജനമൈത്രി പൊലീസിന്‍റെയും നേതൃത്വത്തിൽ കുഞ്ഞുങ്ങളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞുങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ഉപരിപഠനത്തിന് പോകണം; നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഭർത്താവിന്‍റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി പോയി