TRENDING:

വയനാട് കുറിച്യർ മലയിൽ ഉരുൾപ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ; ആശങ്ക വേണ്ടെന്ന് അധികൃതർ

Last Updated:
മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകർന്നു. എസ്റ്റേറ്റിലേക്ക് തൊഴിലാളികൾ പോകുന്ന പാലം ഒലിച്ചുപോയി.
advertisement
1/5
വയനാട് കുറിച്യർ മലയിൽ ഉരുൾപ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ
വയനാട്: വയനാട് പൊഴുതന പഞ്ചായത്തിലെ കുറിച്യർ മലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ. കുറിച്യർ മലയിലെ മേൽമുറിയിൽ രാത്രി 12.30 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
advertisement
2/5
കഴിഞ്ഞ വർഷം ആഗസ്റ്റ് 9 മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ അതേ സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ ജനവാസ പ്രദേശമല്ലാത്തതിനാൽ ഒരു ആശങ്കയ്ക്കും സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
advertisement
3/5
മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ തകർന്നു. എസ്റ്റേറ്റിലേക്ക് തൊഴിലാളികൾ പോകുന്ന പാലം ഒലിച്ചുപോയി. ഇതിന് സമീപത്തുള്ള രണ്ട് കുടുംബംങ്ങൾ ഇന്നലെ രാത്രി സംഭവത്തിന് ശേഷം ഇവിടെ നിന്ന് മാറി.
advertisement
4/5
കഴിഞ്ഞ ആഗസ്റ്റ് 9 നാണ് സംസ്ഥാനത്ത് ഏറ്റവു വലിയ ഉരുൾപ്പൊട്ടൽ പൊഴുതന പഞ്ചായത്തിൽപ്പെട്ട കുറിച്യർമലയിലെ മേൽമുറി പ്രദേശ ഉണ്ടായത്. 48 വീടുകളാണ് അന്നത്തെ മഴക്കെടുതിയിലും ഉരുൾപ്പൊട്ടലിലും നശിച്ചത്.
advertisement
5/5
മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ ഉൾപ്പടെയുള്ള അധികൃതർ സന്ദർശിക്കും.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
വയനാട് കുറിച്യർ മലയിൽ ഉരുൾപ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ; ആശങ്ക വേണ്ടെന്ന് അധികൃതർ
Open in App
Home
Video
Impact Shorts
Web Stories