പൗരത്വ നിയമത്തിനെതിരെ പ്രമേയവുമായി CPM; പാലക്കാട് നഗരസഭയിൽ കയ്യാങ്കളി
Last Updated:
പ്രമേയം ബി ജെ പി അംഗങ്ങൾ കീറിയെറിഞ്ഞു
advertisement
1/4

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭയിൽ സിപിഎം പ്രമേയം അവതരിപ്പിച്ചത് സംഘർഷത്തിൽ കലാശിച്ചു. പ്രമേയം ബി.ജെ.പി അംഗങ്ങൾ വലിച്ചു കീറിയതോടെയാണ് കൗൺസിൽ യോഗം കയ്യാങ്കളിയിലെത്തിയത്. ഇതോടെ നഗരസഭ കൗൺസിൽ യോഗം നിർത്തിവെച്ചു.
advertisement
2/4
സി.പി. എം അംഗം അബ്ദുൾ ഷുക്കൂറാണ് പ്രമേയം അവതരിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാൻ അനുവദിക്കാനാവില്ലെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഇതോടെ ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും പ്രമേയം വലിച്ചു കീറുകയും ചെയ്തു.
advertisement
3/4
ഇതിനു പിന്നാലെ ഇടത് അംഗങ്ങളെ പിന്തുണച്ച് യു.ഡി.എഫും രംഗത്തെത്തി. തുടർന്ന് ചെയർ പേഴ്സന്റെ ചേംബറിന് മുന്നിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയായി.
advertisement
4/4
ബി.ജെ.പി. അംഗങ്ങളുടെ ഗുണ്ടായിസം അനുവദിക്കില്ലെന്നും പ്രമേയം പാസാക്കുന്നത് വരെ നഗരസഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. കൗൺസിൽ വീണ്ടും ചേർന്നെങ്കിലും ബഹളം ശക്തമായതോടെ പിരിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പൗരത്വ നിയമത്തിനെതിരെ പ്രമേയവുമായി CPM; പാലക്കാട് നഗരസഭയിൽ കയ്യാങ്കളി