കാസർകോട് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വർഷത്തെ കഠിന തടവ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പൊറോട്ടയും മീന്‍കറിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
advertisement
1/4

കാസർകോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് പത്ത് വർഷത്തെ കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
advertisement
2/4
മംഗല്‍പ്പാടി കുബണൂര്‍ സ്വദേശി യശ്വന്ത എന്ന അപ്പുവിനെയാണ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു .
advertisement
3/4
പൊറോട്ടയും മീന്‍കറിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്. 2014 ഡിസംബര്‍ അവസാന ആഴ്ച മുതല്‍ 2015 ജനുവരി 19 വരെയുള്ള കാലയളവിൽ പലതവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
advertisement
4/4
പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. എസ്.എം.എസ്. ഡിവൈ.എസ്.പിയായിരുന്ന എല്‍.സുരേന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപ്പത്രം സമര്‍പ്പിച്ചത്. 13 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകള്‍ ഹാജരാക്കി.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
കാസർകോട് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വർഷത്തെ കഠിന തടവ്