പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദനം
Last Updated:
മുഹമ്മദ് ഷഹീദ്
advertisement
1/6

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. കോഴിക്കോട് നാദാപുരത്ത് ഇന്നലെ രാത്രി നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്.
advertisement
2/6
കല്ലാച്ചി കോടതി റോഡിലെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശികളായ ഷഫീഖുള്‍ ഇസ്ലാം (33), സഹോദരന്‍ ഷജ അബ്ദുള്ള (28), ആസാദുല്‍ മണ്ടത് (21) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രാത്രി പത്തരയോടെ മുഖം മറച്ചെത്തിയ പത്ത് പേരടങ്ങുന്ന സംഘം തൊഴിലാളികൾ താമസിക്കുന്ന കല്ലാച്ചിയിലെ വാടക വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
advertisement
3/6
തലക്കും കൈക്കും പരിക്കേറ്റ ഇവരെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നാദാപുരം കല്ലാച്ചിയില്‍ നടന്ന പ്രകടനത്തിലാണ് ഇവര്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രദേശത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തിരുന്നു.
advertisement
4/6
പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ചതെന്തിനെന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ടോയ്‌ലെറ്റില്‍ പോയി ഒളിച്ചവരെ അവിടെച്ചെന്നും ആക്രമിച്ചു. നാട്ടിലേക്ക് തിരിച്ചുപോകണമെന്നും ഇനിയും ഇവിടെ നിന്നാല്‍ കൊന്നുകളയുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയായി തൊഴിലാളികള്‍ വ്യക്തമാക്കി.
advertisement
5/6
ഇരുനൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കല്ലാച്ചിയില്‍ വിവിധയിടങ്ങളിലായി താമസിക്കുന്നുണ്ട്. ആക്രമണം നടന്നതോടെ ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
advertisement
6/6
അക്രമി സംഘത്തില്‍ നാല് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പൊലീസ് ഭാഷ്യം. ഇവരുടെ സംഘടന ഏതെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന ആക്ഷേപവും ശക്തമാണ്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദനം