നിലമ്പൂരിൽ വിദ്യാർഥിനിയുടെ ജീവനെടുത്തത് മദ്യപസംഘം ഓടിച്ച കാര്‍: രണ്ടു പേർ അറസ്റ്റിൽ
Last Updated:
വനത്തിനുളളിലെ ആറടിയോളം താഴ്ചയുളള ഗര്‍ത്തത്തിലേക്കാണ് റാഷിദ സ്‌കൂട്ടര്‍ സഹിതം മറിഞ്ഞത്. കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു.
advertisement
1/6

നിലമ്പൂരില്‍ മദ്യപസംഘം ഓടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലേമാട് വിവേകാനന്ദ കോളജിലെ ബിരുദ വിദ്യാര്‍ഥിനി ഫാത്തിഫ റാഷിദ(20) ആണ് മരിച്ചത്.
advertisement
2/6
സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കോളജില്‍ നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ണുപ്പാടത്തു വച്ചായിരുന്നു അപകടം.
advertisement
3/6
എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഫാത്തിമ റാഷിദ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. വനത്തിനുളളിലെ ആറടിയോളം താഴ്ചയുളള ഗര്‍ത്തത്തിലേക്കാണ് റാഷിദ സ്‌കൂട്ടര്‍ സഹിതം മറിഞ്ഞത്. കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ചു മറിഞ്ഞു.
advertisement
4/6
സ്ഥലത്തെത്തിയ പൊലീസ് കാറിനുള്ളിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തി.
advertisement
5/6
പുരുക്കേറ്റ കാര്‍ ഡ്രൈവര്‍ അരീക്കോട് സൗത്ത് പുത്തലം സ്വദേശി തെക്കെപ്പുറത്ത് അബ്ദുല്‍ റൗഫ്, കൊടപ്പനക്കല്‍ റംഷാദ്, പറമ്പത്ത് ഇക്ബാല്‍ , മൂഴില്‍ ഗഫാര്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
6/6
കാറിലുണ്ടായിരുന്ന അറയ്ക്കലകത്ത് ഫവാസ് , കിളിക്കല്ല് തെക്കെത്തൊട്ടി നൗഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പരുക്കേറ്റ കാര്‍ ഡ്രൈവറേയും ഒപ്പമുളള നാലു പേരേയും പരിശോധിച്ച നിലമ്പൂര്‍ ജില്ലാശുപത്രിയിലെ ഡോക്ടറും മദ്യത്തിന്റെ ഗന്ധമുളളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അരീക്കോട് നിന്ന് കക്കാംടംപൊയിലിലേക്ക് യാത്ര പോയ സംഘമാണ് അപകമുണ്ടാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
നിലമ്പൂരിൽ വിദ്യാർഥിനിയുടെ ജീവനെടുത്തത് മദ്യപസംഘം ഓടിച്ച കാര്‍: രണ്ടു പേർ അറസ്റ്റിൽ