ഒരാഴ്ചയായി പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ കണ്ടത് ആശുപത്രി മാലിന്യങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ലോറിയിൽ നിന്ന് ദുർഗ്ഗന്ധം ഉയർന്ന സാഹചര്യത്തിൽ നാട്ടുകാരാണ് ഈ വിവരം അധികൃതരെ അറിയിച്ചത്. പിന്നീട് നഗരസഭ അധികൃതരെത്തി വാഹനം തുറന്ന് പരിശോധിച്ചു.
advertisement
1/5

പെരുമ്പാവൂർ: ആശുപത്രി മാലിന്യമടക്കമുള്ള മാലിന്യവുമായെത്തി ഒളിപ്പിച്ച നിലയിൽ ഇട്ടിരുന്ന നാഷ്ണൽ പെർമിറ്റ് ലോറി പെരുമ്പാവൂരിൽ അധികൃതർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി പെരുമ്പാവൂർ ഇ.വി.എം.തീയറ്ററിന് എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലാണ് ഈ വാഹനം പാർക്ക് ചെയ്തിരുന്നത്.
advertisement
2/5
ലോറിയിൽ നിന്ന് ദുർഗ്ഗന്ധം ഉയർന്ന സാഹചര്യത്തിൽ നാട്ടുകാരാണ് ഈ വിവരം അധികൃതരെ അറിയിച്ചത്. പിന്നീട് നഗരസഭയിലെ ഹെൽത് സൂപ്പർവൈസർ വി.ബദറുദ്ദീന്റെ നേതൃത്വത്തിൽ വാഹനം തുറന്ന് പരിശോധിച്ചു.
advertisement
3/5
വാഹനത്തിൽ നിറയെ മാലിന്യമായിരുന്നു. ഇതിൽ ആശുപത്രി മാലിന്യം അടക്കമുള്ളവ ഉണ്ടായിരുന്നു. ഇതിനെതിരെ കർശനമായ നടപടി എടുക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. തുടർന്ന് പെരമ്പാവൂർ പൊലീസ് ഇവിടെയെത്തി അന്വേഷണം നടത്തി.
advertisement
4/5
എറണാകുളം ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കൊണ്ടു പോകുന്ന മാലിന്യമാണ് വാഹനത്തിലെന്ന് വാഹന ഉടമ പറഞ്ഞതായി പൊലീസ് അറിയിച്ചു.
advertisement
5/5
കൊറോണ പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാലിന്യം കയറ്റിവന്ന ഒരു വലിയ വാഹനം ഇത്രയധികം ദിവസം ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നത് അധികൃതരുടെ പിടിപ്പ് കേടെന്നാണ് നാട്ടുകാർ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ഒരാഴ്ചയായി പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ കണ്ടത് ആശുപത്രി മാലിന്യങ്ങൾ