പുതുവൈപ്പ് വീണ്ടും പുകയുന്നു; നിരോധനം ലംഘിച്ച് ബഹുജന മാർച്ച്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഡാനി പോൾ
advertisement
1/13

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് ജനകീയസമരസമിതിയുടെ പ്രതിഷേധം. പദ്ധതി പ്രദേശത്ത് മാർച്ച് നടത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
advertisement
2/13
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ത്രീകൾക്കൊപ്പമുള്ള കുട്ടികളെ സ്ഥലത്തു നിന്നും മാറ്റിയത്.
advertisement
3/13
നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന പൊലീസ് മുന്നറിയിപ്പിനെ അവഗണിച്ചാണ് ജനകീയ സമരസമിതി പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയത്.
advertisement
4/13
പദ്ധതി പ്രദേശത്തിന് സമീപം പൊലീസ് മാർച്ച് തടഞ്ഞതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
advertisement
5/13
പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ അതിന് കൂട്ടാക്കിയില്ല.
advertisement
6/13
ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
advertisement
7/13
നൂറ് കണക്കിന് പൊലീസുകാർ പുലർച്ചെ മുതൽ പ്രദേശത്ത് എത്തിയിരുന്നു.
advertisement
8/13
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു കൊണ്ടാണ് എൽപിജി ടെർമിനലിന്റെ നിർമാണം പുനരാരംഭിച്ചത്.
advertisement
9/13
വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.
advertisement
10/13
News18
advertisement
11/13
News18
advertisement
12/13
News18
advertisement
13/13
News18
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
പുതുവൈപ്പ് വീണ്ടും പുകയുന്നു; നിരോധനം ലംഘിച്ച് ബഹുജന മാർച്ച്