TRENDING:

വേമ്പനാട്ട് കായലിൽ ഉപ്പിന്റെ തോത് അപകടകരമായി കൂടുന്നു; കർഷകന്റെ വിലാപ ഭൂമിയായി കുട്ടനാട്

Last Updated:
ജല ദൗർലഭ്യം മൂലം വേമ്പനാട്ട് കായലിൽ ഉപ്പിന്റെ തോത് അസാധാരണമാം ഉയരുന്നു. (റിപ്പോർട്ട്: ശരണ്യ സ്നേഹജൻ)
advertisement
1/10
വേമ്പനാട്ട് കായലിൽ ഉപ്പിന്റെ തോത് കൂടുന്നു
ജല ദൗർലഭ്യം മൂലം വേമ്പനാട്ട് കായലിൽ ഉപ്പിന്റെ തോത് അസാധാരണമാം ഉയരുന്നു.
advertisement
2/10
ഒടുവിലത്തെ കണക്ക് പ്രകാരം 23.1 പാർട്സ് പെർ തൗസൻഡാണ് കായൽ ജലത്തിൽ ഉപ്പിന്റെ അളവ്. 2 PPTക്ക് മേൽ ഉപ്പ് കൂടിയാൽ നെൽകൃഷിക്ക് വിനാശകരമായി ബാധിക്കുമെന്നിരിക്കെയാണ് അപകടകരമായ ഈ കുതിപ്പ്.
advertisement
3/10
എഴുപതുകൾ വരെ 5 മുതൽ 10ശതമാനം വരെ ഉയർന്നു നിന്നിരുന്ന വേമ്പനാട്ട് കായലിലെ ഉപ്പിന്റെ അളവ് കഴിഞ്ഞ പത്തു വർഷം കൊണ്ടാണ് വിനാശകരമായ കുതിപ്പിലേക്ക് എത്തിയത്.
advertisement
4/10
2018 ഡിസംബർ, ഏപ്രിൽ മാസങ്ങളിൽ കുട്ടനാടൻ മേഖലയിലെ ലവണാംശം നെൽകൃഷിയെ സാരമായി ബാധിക്കും വിധം 9.2 പാട്സ് പെർ തൗസൻഡ് ആയി ഉയർന്നു .
advertisement
5/10
നെൽകൃഷിക്ക് സഹനീയമായ ഉപ്പിന്റെ അളവ് 2PPT മാത്രമായിരിക്കെയാണ് ഈ വിനാശകരമായ പ്രതിഭാസം .
advertisement
6/10
കായലിലേക്ക് കടക്കുമ്പോൾ സ്ഥിതി ഏറെ ഗൗരവകരമാകും. അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രത്തിന്റെ ഒടുവിലത്തെ കണക്ക് പ്രകാരം 23.1 ആണ് ഉപ്പിന്റെ അളവ് .
advertisement
7/10
35 എന്ന കടൽ ജലത്തിന്റെ ലവണാംശവുമായി തൊട്ടടുത്ത് നിൽക്കുന്നു.
advertisement
8/10
വല്ലാർപാടം ടെർമിനലിന്റെ കടന്നുവരവോടെ വേലിയേറ്റത്തിൽ സമുദ്ര മേഖലയിൽ നിന്ന് കടന്നുവരുന്ന ഉപ്പു ഏറിയ ജലം കായലിന്റെ തെക്കൻ മേഖലയിലെ ശുദ്ധജലം കവർന്നെടുത്തു കഴിഞ്ഞു .
advertisement
9/10
കഴിഞ്ഞ ഒറ്റമാസം കൊണ്ട് കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവിൽ വലിയ കുറവാണു ഉണ്ടായത്. കായലിലെ ജലനിരപ്പ് ഒരു അടിയോളം കുറഞ്ഞു.
advertisement
10/10
ഇത് ഉപ്പിന്റെ കാഠിന്യം വലിയ തോതിൽ ഉയർത്തും. ഇതാണ് സാഹചര്യമെങ്കിൽ കർഷകന്റെ വിലാപ ഭൂമിയായി കുട്ടനാട് മാറും
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
വേമ്പനാട്ട് കായലിൽ ഉപ്പിന്റെ തോത് അപകടകരമായി കൂടുന്നു; കർഷകന്റെ വിലാപ ഭൂമിയായി കുട്ടനാട്
Open in App
Home
Video
Impact Shorts
Web Stories