TRENDING:

സവാരിയ്ക്കിടയിലെ കാഴ്ചകൾ കാൻവാസിലേക്ക് പകർത്തി ഓട്ടോ ഡ്രൈവർ; ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണം ആർസിസിക്ക്

Last Updated:
വി.ആർ. കാർത്തിക്
advertisement
1/6
സവാരിയ്ക്കിടയിലെ കാഴ്ചകൾ കാൻവാസിലേക്ക് പകർത്തി ഓട്ടോ ഡ്രൈവർ;  ചിത്രങ്ങൾ വിറ്റുകിട്ടുന്ന പ
തിരുവനന്തപുരം വട്ടിയൂർകാവ് കാഞ്ഞിരംപാറ സ്വദേശിയാണ് എ. സന്തോഷ്. ഓട്ടോ ഡ്രൈവറാണ്. എന്നാൽ എല്ലാ ഓട്ടോ ഡ്രൈവർമാരെയും പോലെയല്ല. കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ നിരത്തിലൂടെ ഒരു ദിവസം മുഴുവൻ ഓട്ടോ ഓടിച്ച് വീട്ടിൽ മടങ്ങിയെത്തിയാലും സന്തോഷ് തിരക്കിലായിരിക്കും. കാരണം, വർഷങ്ങളായി ഛായകൂട്ടുകൾക്കൊപ്പമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ സന്തോഷിന്റെ യാത്രകൾ.
advertisement
2/6
സവാരിക്കിടയിലെ നല്ല കാഴ്ചകളിൽ ചിലത് അപ്പോൾ തന്നെ പകർത്തും. മറ്റ് ചിലത് മനസിൽ സൂക്ഷിക്കും. രാത്രി മടങ്ങിയെത്തിയ ശേഷം ആ കാഴ്ചകൾ ക്യാൻവാസിലേക്ക് പകർത്തിയിട്ടേ വിശ്രമമുളളൂ.
advertisement
3/6
ഉറക്കം ഒഴിഞ്ഞൊരുക്കിയ ചിത്രങ്ങൾ കോർത്തിണക്കി 'ലെറ്റ്സ് ഗോ ബാക്ക് ടു നേച്ചർ' എന്ന പേരിൽ ചിത്ര പ്രദർശനം നടത്തുന്ന തിരക്കിലാണ് സന്തോഷിപ്പോൾ. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിലാണ് പ്രദർശനം.
advertisement
4/6
പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ചിത്രങ്ങളിൽ നിറയുന്നത്. പഴമയെ പുനരാവിഷ്കരിക്കുന്ന കലാരൂപങ്ങളും ചിത്രങ്ങൾക്ക് പ്രമേയമായിട്ടുണ്ട്.
advertisement
5/6
അഞ്ചാം ക്ലാസിൽ തുടങ്ങിയതാണ് സന്തോഷിന് വരയോടുളള പ്രണയം. അതേസമയം ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടുമില്ല.
advertisement
6/6
വാട്ടർ കളർ , അക്രിളിക് , ഓയിൽ പെയിന്റിങ് , പെൻസിൽ ഡ്രോയിങ്.. അങ്ങനെ പലരൂപത്തിൽ പകർത്തിയ യാത്രകളിലെ നേർകാഴ്ചകൾ വാങ്ങാൻ നിരവധി പേരെത്തുന്നതിനും കാരണമുണ്ട്. പ്രദർശനത്തിലൂടെ സമാഹരിക്കുന്ന തുക തിരുവനന്തപുരം ആർസിസി യിലെ കുട്ടികളുടെ വാർഡിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൈമാറും. കൗതുകങ്ങൾ കൊത്തി മിനുക്കി കരകൗശല രംഗത്തും ചുവട് ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സന്തോഷിപ്പോൾ.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
സവാരിയ്ക്കിടയിലെ കാഴ്ചകൾ കാൻവാസിലേക്ക് പകർത്തി ഓട്ടോ ഡ്രൈവർ; ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണം ആർസിസിക്ക്
Open in App
Home
Video
Impact Shorts
Web Stories