TRENDING:

ഭാര്യ വന്നാൽ താഴേക്ക് ഇറങ്ങാം'... നാട്ടുകാരെ പൊല്ലാപ്പിലാക്കി യുവാവിന്റെ ആത്മഹത്യ ഭീഷണി

Last Updated:
ഫയർ ഫോഴ്സിന്റെ വലയിലേക്കു വീണ യുവാവിനെതിരെ നാട്ടുകാർ സംഘടിച്ചെത്തിയെങ്കിലും പൊലീസ് സുരക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റി.
advertisement
1/3
നാട്ടുകാരെ പൊല്ലാപ്പിലാക്കി യുവാവിന്റെ ആത്മഹത്യ ഭീഷണി
പത്തനംതിട്ട: വൈദ്യുത പേസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് നാട്ടുകാരെയും അഗ്‌നിശമന സേന ജീവനക്കാരെയും മണിക്കൂറുകളോളം പൊല്ലാപ്പിലാക്കി. വലഞ്ചുഴി സ്വദേശി റിയാസാണ് (30) വെള്ളി വൈകിട്ട് 4 മുതല്‍ അഞ്ചര വരെ വൈദ്യുത പേസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
advertisement
2/3
കെഎസ്ഇബിയെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചെങ്കിലും ഇയാള്‍ പോസ്റ്റിൽ നിന്നും താഴെയിറങ്ങാൻ തയാറായില്ല. വൈദ്യുതി ഇല്ലെന്നു മനസിലായതോടെ പോസ്റ്റിൽ നിന്നും താഴേക്ക് ചാടി മരിക്കുമെന്ന് ഭീഷണി മുഴക്കി. ഇതിനിടെ തന്റെ ഭാര്യ വന്നു പറഞ്ഞാൽ താഴെ ഇറങ്ങാമെന്ന് ഇയാൾ നാട്ടുകാരെ അറിയിച്ചു.
advertisement
3/3
പ്രദേശവാസികളിലാരോ ഭാര്യയെ വാടകവീട്ടില്‍ നിന്നു കൂട്ടിവന്നു. ഭാര്യ സ്ഥലത്തെത്തിയതോടെ അവർക്കു നേരെ അസഭ്യ വർഷം തുടർന്നു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു. ഇതുകേട്ട ഭാര്യ ബോധംകെട്ട് വീണു. അവരെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്‌നിശമനസേന വലയുമായെത്തി യുവാവിനെ വലിച്ചു താഴേയ്ക്കിട്ടു. വലയിലേക്കു വീണ ഇയാൾക്കെതിരെ നാട്ടുകാർ സംഘടിച്ചെത്തിയെങ്കിലും പൊലീസ് സുരക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റി.
advertisement
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ഭാര്യ വന്നാൽ താഴേക്ക് ഇറങ്ങാം'... നാട്ടുകാരെ പൊല്ലാപ്പിലാക്കി യുവാവിന്റെ ആത്മഹത്യ ഭീഷണി
Open in App
Home
Video
Impact Shorts
Web Stories