TRENDING:

ആകെയുണ്ടായിരുന്ന 50 രൂപയ്ക്ക് ലോട്ടറിയെടുത്തു; മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കോടീശ്വരനായി ടാക്സി ഡ്രൈവര്‍

Last Updated:
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിരൂപയാണ് ഷാജിയെ തേടിയെത്തിയത്.
advertisement
1/3
ലോട്ടറിയെടുത്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കോടീശ്വരനായി ടാക്സി ഡ്രൈവർ
തിരുവനന്തപുരം: ലോട്ടറിയെടുത്ത് മണിക്കൂറുകൾക്കുള്ളിൽ കോടീശ്വരനായതിന്റെ അമ്പരപ്പിലാണ്ചൊവ്വര വണ്ടാഴംനിന്ന വീട്ടില്‍ കൃപാസദനത്തില്‍ ഷാജിയും കുടുംബവും. പോക്കറ്റിൽ ആകെയുണ്ടായിരുന്ന 50 രൂപ കൊടുത്ത് ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് ലോട്ടറിയെടുത്തത്. വൈകീട്ട് നാലു മണിയോടെ കോടീശ്വരനാകുകയും ചെയ്തു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടിരൂപയാണ് ഷാജിയെ തേടിയെത്തിയത്.
advertisement
2/3
കെ.ഡി-841039 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ചൊവ്വരയിലെ ടാക്‌സി ഡ്രൈവറാണ് ഷാജി. 9, 12 എന്നീ നമ്പരുകളുള്ള ലോട്ടറിയാണെങ്കിലും ഷാജി കടം വാങ്ങിയെങ്കിലും ലോട്ടറിയെടുക്കുമെന്ന് ഷാജി പറയുന്നു. ഒരിക്കല്‍ സുഹൃത്തുക്കൾക്കൊപ്പം ചേര്‍ന്ന് 3000 രൂപയ്ക്ക് ലോട്ടറിയെടുത്തപ്പോൾ 600 രൂപ ലഭിച്ചിരുന്നു. ഇതോടെയാണ് തുടര്‍ച്ചയായി ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയത്.
advertisement
3/3
ചെറുവെട്ടുകാട് സെന്റ് സെബാസ്ത്യാനോസ് പള്ളിയിലെ ഗായകസംഘത്തിലെ പാട്ടുകാരൻ കൂടിയാണ് ഷാജി. നെല്ലിമൂട് ശ്രീധരന്റെ പക്കല്‍ നിന്ന് ലോട്ടറി വാങ്ങിയത്.
advertisement
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ആകെയുണ്ടായിരുന്ന 50 രൂപയ്ക്ക് ലോട്ടറിയെടുത്തു; മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കോടീശ്വരനായി ടാക്സി ഡ്രൈവര്‍
Open in App
Home
Video
Impact Shorts
Web Stories