വാളയാറിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പ്രസാദ് ഉടുമ്പിശേരി
advertisement
1/5

പാലക്കാട് കൊട്ടേക്കാട് വനമേഖലയിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കോയമ്പത്തൂർ - പാലക്കാട് പാതയിലാണ് സംഭവം. ഇന്നലെ രാത്രി ഇതുവഴി കടന്നു പോയ തിരുവനന്തപുരം - ചെന്നൈ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ഈ വർഷം മൂന്നാമത്തെ കാട്ടാനയാണ് ട്രെയിനിടിച്ച് അപകടത്തിൽപ്പെടുന്നത്.
advertisement
2/5
ഇന്നലെ രാത്രി പതിനൊന്നുമണിയോടെ കോയമ്പത്തൂർ - പാലക്കാട് റെയിൽ പാതയിലെ ബി- ട്രാക്കിലാണ് അപകടമുണ്ടായത്. കാട്ടാന ശല്യം തടയാൻ പാളങ്ങൾക്ക് ഒരു വശം സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരുന്നു.
advertisement
3/5
പാളം മുറിച്ചു കടക്കുന്നതിനിടെ ഫെൻസിംഗിൽ നിന്നും ഷോക്കേറ്റതിനെ തുടർന്ന് കാട്ടാന തിരിച്ച് വരുന്നതിനിടെ ട്രെയിൻ തട്ടിയതാണെന്ന് പ്രാഥമിക നിഗമനം.
advertisement
4/5
കാട്ടാന ശല്യം തടയാൻ പാതയുടെ ഇരുവശങ്ങളിലും ഫെൻസിംഗ് വേണമെന്ന ആവശ്യം ഉയർന്നിട്ട് ഏറെ നാളുകളായി. നിലവിൽ ഒരു വശത്ത് മാത്രമാണ് ഫെൻസിംഗ് ഉള്ളത്.
advertisement
5/5
ഈ വർഷം മൂന്നാമത്തെ കാട്ടാനയാണ് ട്രെയിനിടിച്ച് ചരിയുന്നത്. കഞ്ചിക്കോട് കോയമ്പത്തൂർ പാതയിൽ കഴിഞ്ഞ 19 വർഷത്തിനിടെ 27 കാട്ടാനകൾ ട്രെയിനിടിച്ചു ചരിഞ്ഞെന്നാണ് കണക്ക്. അപകടം ഒഴിവാക്കാൻ കഞ്ചിക്കോട്–വാളയാർ മേഖലയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണമുണ്ടങ്കിലും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.