ചാലിയാറിനെ നിറച്ച് പ്രളയ ശേഷിപ്പുകൾ; ഈ മഴക്കാലത്തും ദുരന്ത ഭീതിയിൽ നാട്ടുകാർ
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
advertisement
1/8

മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും ചാലിയാറിൽ കഴിഞ്ഞ പ്രളയത്തിന്റ് ശേഷിപ്പുകൾ നീക്കം ചെയ്തിട്ടില്ല. ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകളും, വൻ മരങ്ങളും പാറക്കല്ലുകളും പുഴയിൽ നിറഞ്ഞു കിടക്കുകയാണ്.
advertisement
2/8
ഇതിനായി ആവശ്യപ്പെട്ട ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കാത്തതാണ് പ്രശ്നം. ചാലിയാർ മലപ്പുറം ജില്ലയിൽ ഒഴുകി തുടങ്ങുന്ന ഇരുട്ടുകുത്തി മുതൽ പുഴയിൽ വൻ മരങ്ങളും ഭീമൻ പാറകളും മൺതിട്ടകളും നിറഞ്ഞിരിക്കുകയാണ്.
advertisement
3/8
പുഴ നിറഞ്ഞ് കര കയറാൻ ഏറെ മഴയൊന്നും പെയ്യേണ്ട. പഞ്ചായത്തുകൾ ഇവ നീക്കം ചെയ്യാൻ നടപടി എടുക്കാത്ത സാഹചര്യത്തിൽ ജില്ല കളക്ടർ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനാണ് ചുമതല നൽകിയത്.
advertisement
4/8
പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
advertisement
5/8
ഒരുകോടി 30 ലക്ഷം രൂപ ചെലവ് വരുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് നൽകി.
advertisement
6/8
മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഫണ്ട് പാസായിട്ടില്ല. മരങ്ങളും മണ്ണും പാറയും പുഴയിൽ നിന്നും മാറ്റാൻ മാത്രമാണ് പദ്ധതി. എത്ര വേഗത്തിൽ പ്രവൃത്തി തുടങ്ങിയാലും ചുരുങ്ങിയത് 2 മാസമെങ്കിലും എടുക്കും.
advertisement
7/8
കഴിഞ്ഞ തവണ പുഴ നിറഞ്ഞൊഴുകിയ മേഖലയിൽ നിന്നും തടസങ്ങൾ നീക്കിയില്ലെങ്കിൽ ഇത്തവണ പുഴ കഴിഞ്ഞ വർഷത്തേക്കാൾ ദുരിതം തീർക്കും.
advertisement
8/8
മഴ പെയ്ത് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും സർക്കാർ തുടരുന്ന അലംഭാവത്തിന് വലിയ വില നൽകേണ്ടി വരും.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ചാലിയാറിനെ നിറച്ച് പ്രളയ ശേഷിപ്പുകൾ; ഈ മഴക്കാലത്തും ദുരന്ത ഭീതിയിൽ നാട്ടുകാർ