തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങുന്ന 70 സ്ഥലങ്ങൾ ഏതൊക്കെ?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തിരുവനന്തപുരം: അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, കുടിവെള്ളം പമ്പ ചെയ്യുന്ന പമ്പിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടും. അടിയന്തിര സാഹചര്യം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
advertisement
1/2

തിരുമല, പിടിപി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍ ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്‌ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളില്‍ 13.12.2019 ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങുകയും 14.12.2019 വെളുപ്പിന് രണ്ടുമണിയോടെ പണികള്‍ പൂര്‍ത്തിയാക്കി, പമ്പിങ് പുനരാരംഭിച്ച് അന്നേദിവസം രാത്രിയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.
advertisement
2/2
കണ്‍ട്രോള്‍ റൂം നമ്പരുകള്‍- 8547638181, 0471-2322674, 2322313(തിരുവനന്തപുരം)9496000685(അരുവിക്കര) വെന്‍ഡിങ് പോയിന്റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍വെള്ളയമ്പലം-- 8547638181അരുവിക്കര--9496000685പിടിപി നഗര്‍--8547638192(14.12.2019 രാവിലെ ഏഴുമണിക്കു ശേഷം)ചൂഴാറ്റുകോട്ട--8289940618ആറ്റിങ്ങല്‍ -വാളക്കോട് 8547638358
advertisement
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങുന്ന 70 സ്ഥലങ്ങൾ ഏതൊക്കെ?