എൽസിന് കൈത്താങ്ങായി സഹപാഠികൾ

webtech_news18 , News18
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട വണ്ടിപ്പെരിയാർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എൽസിന് വസ്ത്രങ്ങളും ആഹാര സാധനങ്ങളുമായി സഹപാഠികൾ എത്തിയപ്പോൾ
കഴിഞ്ഞ മാസം 16ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലെ 13 അണക്കെട്ടുകളും തുറന്നുവിട്ടതിനെ തുടർന്നാണ് കറുപ്പുപാലത്തെ എൽസിന്റെ വീട് വെള്ളത്തിലായത്.


ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്ന എൽസ് ഇപ്പോൾ ബന്ധു വീട്ടിലാണ്.
ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തിയ കുട്ടികൾ പ്രളയദുരന്തത്തിന്റെ കഥ പങ്കുവയ്ക്കുന്നതിനിടെയാണ് വീടുൾപ്പെടെ എൽസിന് എല്ലാം നഷ്ടമായ വിവരം സഹപാഠികൾ അറിഞ്ഞത്.
ക്ലാസിലെ 31 കുട്ടികളും ചേർന്ന് എൽസിനെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.
>

Trending Now