TRENDING:

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; രാംലല്ല വിരാജ്മാന്‍ മൂലവിഗ്രഹം 70 വര്‍ഷത്തിന് ശേഷം ഇന്ന് ശ്രീകോവിലിലേക്ക്

Last Updated:
രാം ലല്ലയുടെ യഥാർത്ഥ വിഗ്രഹത്തിന് വെറും ആറ് ഇഞ്ച് മാത്രമാണ് ഉയരമുള്ളത്, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഭഗവാൻ ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങൾ അതിലും ചെറുതാണ്
advertisement
1/9
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; രാംലല്ല വിരാജ്മാന്‍ മൂലവിഗ്രഹം 70 വര്‍ഷത്തിന് ശേഷം ഇന്ന് ശ്രീകോവിലിലേക്ക്
ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ല വിരാജ്മാന്‍റെ മൂലവിഗ്രഹം ഞായറാഴ്ച പുതിയ രാമക്ഷേത്രത്തിലേക്ക് മാറ്റും. (photo: fb/Shri Ram Janmbhoomi Teerth Kshetra)
advertisement
2/9
വൈകിട്ട് 8 മണിക്ക് നടക്കുന്ന ശയന ആരതിക്ക് ശേഷമാകും രാംലല്ലയുടെ മൂലവിഗ്രഹം പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് മാറ്റുക. (photo: fb/Shri Ram Janmbhoomi Teerth Kshetra)
advertisement
3/9
കഴിഞ്ഞ 70 വര്‍ഷത്തോളമായി താത്കാലിക ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയിരുന്ന വിഗ്രഹമാണ് ഇനി പ്രൗഢഗംഭീരമായ പുതിയ ക്ഷേത്രത്തിൽ കാണാനാവുക.(photo: fb/Shri Ram Janmbhoomi Teerth Kshetra)
advertisement
4/9
രാമസഹോദരന്മാരായ  ലക്ഷ്മണൻ, ശത്രുഘ്നൻ, ഭരതൻ എന്നിവരുടെയും ഹനുമാൻ സ്വാമിയുടെയും യഥാർത്ഥ വിഗ്രഹങ്ങളും ക്ഷേത്രത്തിലേക്ക് ഇതൊടൊപ്പം മാറ്റും. (photo: fb/Shri Ram Janmbhoomi Teerth Kshetra)
advertisement
5/9
ജനുവരി 22-ന് നടക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി മൂലവിഗ്രഹങ്ങളും പുതിയ ക്ഷേത്രത്തിലേക്ക് മാറ്റുമെന്ന് ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. (photo: fb/Shri Ram Janmbhoomi Teerth Kshetra)
advertisement
6/9
പതിറ്റാണ്ടുകൾക്ക് ശേഷം ജനുവരി 20, 21 തീയതികളിൽ ക്ഷേത്രം അടച്ചതിനാൽ രണ്ട് ദിവസത്തേക്ക് രാം ലല്ല വിരാജ്മാൻറെ ദ‍‍‌ർശനം ഭക്തർക്ക് ലഭിച്ചിരുന്നില്ല. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം പുതിയ ശ്രീകോവിലിലാകും രാംലല്ലയെ ദർശിക്കാനാവുക. (photo: fb/Shri Ram Janmbhoomi Teerth Kshetra)
advertisement
7/9
51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ പുതിയ വിഗ്രഹം രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിനുള്ളിലെ പീഠത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുന്‍പിലായാകും മൂലവിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുക.
advertisement
8/9
രാം ലല്ലയുടെ യഥാർത്ഥ വിഗ്രഹത്തിന് വെറും ആറ് ഇഞ്ച് മാത്രമാണ് ഉയരമുള്ളത്, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഭഗവാൻ ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങൾ അതിലും ചെറുതാണ്. ഇതിനാലാണ് രാമക്ഷേത്ര ട്രസ്റ്റ് രാമലല്ലയുടെ ഒരു വലിയ വിഗ്രഹം നിർമ്മിക്കാൻ തീരുമാനിച്ചത്,(photo: fb/Shri Ram Janmbhoomi Teerth Kshetra)
advertisement
9/9
ഇതിലൂടെ ഭക്തർക്ക് ദേവന്റെ മഹത്തായ ദർശനം ലഭിക്കും. പുതിയ വിഗ്രഹത്തിന്റെയും രാം ലല്ലയുടെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും യഥാർത്ഥ വിഗ്രഹങ്ങളുടെയും സംയുക്ത ദർശനം ഇനി ഭക്തർക്ക് ലഭിക്കും.(photo: fb/Shri Ram Janmbhoomi Teerth Kshetra)
മലയാളം വാർത്തകൾ/Photogallery/Ram Mandir/
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ; രാംലല്ല വിരാജ്മാന്‍ മൂലവിഗ്രഹം 70 വര്‍ഷത്തിന് ശേഷം ഇന്ന് ശ്രീകോവിലിലേക്ക്
Open in App
Home
Video
Impact Shorts
Web Stories